ഫിഫ അണ്ടർ 17; ആസ്പയറിൽ ഇനി കരുത്തരുടെ പോരാട്ടം
text_fieldsദോഹ: ആസ്പയർ സോണിലെ മൈതാനങ്ങളെ ചൂടുപിടിപ്പിച്ച് ഫിഫ അണ്ടർ 17 ലോകകപ്പ് നോക്കൗട്ട് റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കൗമാര ഫുട്ബാളിലെ പ്രതിഭകൾ മാറ്റുരക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിലെ റൗണ്ട് 32 മത്സരങ്ങൾ ആസ്പയർ സോണിലെ മൈതാനങ്ങൾ വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ ജർമനിയും നാല് തവണ ജേതാക്കളായ ബ്രസീലും കരുത്തരായ അർജന്റീന, പോർചുഗൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഇംഗ്ലണ്ട് എന്നിവരും നോക്കൗട്ട് റൗണ്ട് മത്സരങ്ങളിൽ മാറ്റുരക്കും. അറബ് ലോകത്ത് നിന്ന് മൊറോക്കോ, തുനീഷ്യ, ഈജിപ്ത് തുടങ്ങിയവർ റൗണ്ട് 32 ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഫിഫ അണ്ടർ 17 ലോകകപ്പിലെ അരങ്ങേറ്റക്കാരായ അയർലൻഡ്, യുഗാണ്ട, സാംബിയ എന്നിവർ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനമുറപ്പാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങളിൽ, 16 ടൂർണമെന്റുകളിലായി 32 ടീമുകൾ ഏറ്റുമുട്ടും. നോക്കൗട്ട് റൗണ്ടിൽ വിജയിക്കുന്നവർ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കും. ഗ്രൂപ്പുഘട്ടത്തിൽ ഹോണ്ടുറസിനെതിരെയും ഇന്തോനേഷ്യക്കെതിരെയും മികച്ച വിജയം നേടിയ കരുത്തിലാണ് ബ്രസീൽ പരാഗ്വേക്കെതിരെ പോരിനിറങ്ങുന്നത്. മൂന്നു മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് കരുത്തരായ അർജന്റീന-മെക്സികോക്കെതിരെ അങ്കത്തിനിറങ്ങുക. ഫ്രാൻസ്-കൊളംബിയ, പോർചുഗൽ-ബെൽജിയം തുടങ്ങിയ കരുത്തരുടെ പോരാട്ടത്തിനും ഇന്ന് ആസ്പയർ സോൺ വേദിയൊരുങ്ങും. ന്യൂ കാലിഡോണിയക്കെതിരെ 16 ഗോളുകൾ നേടി ചരിത്ര വിജയവുമായി മെക്സികോ അമേരിക്കക്ക് കനത്ത വെല്ലുവിളിയാകും. അതേസമയം, ബുർകിനഫാസോ, തജികിസ്താൻ, ചെക് റിപ്പബ്ലിക് എന്നിവർക്കെതിരെ വിജയം നേടിയ കരുത്തിലാകും മെക്സികോക്കെതിരെ അമേരിക്ക ഇറങ്ങുക. ടൂർണമെന്റ് ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്നത്തെ
മത്സരങ്ങൾ
3:30 pm സാംബിയ-മാലി
3:30 pm പോർചുഗൽ
-ബെൽജിയം
4:00 pm സ്വിറ്റ്സർലൻഡ്
-ഈജിപ്ത്
4:30 pm ഫ്രാൻസ് -കൊളംബിയ
5:45 pm അർജന്റീന -മെക്സികോ
6:15 pm അയർലാൻഡ് -കാനഡ
6:45 pm അമേരിക്ക -മെക്സികോ
6:45 pm ബ്രസീൽ -പരാഗ്വേ
ഇന്നത്തെ
മത്സരങ്ങൾ
3:30 pm സാംബിയ-മാലി
3:30 pm പോർചുഗൽ
-ബെൽജിയം
4:00 pm സ്വിറ്റ്സർലൻഡ്
-ഈജിപ്ത്
4:30 pm ഫ്രാൻസ് -കൊളംബിയ
5:45 pm അർജന്റീന -മെക്സികോ
6:15 pm അയർലാൻഡ് -കാനഡ
6:45 pm അമേരിക്ക -മെക്സികോ
6:45 pm ബ്രസീൽ -പരാഗ്വേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

