Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ഫ അ​ണ്ട​ർ 17...

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഗ്രൂ​പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഗ്രൂ​പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ൾക്ക് വേദിയാകുന്ന ആസ്പയർ സോൺ

ദോ​ഹ: യു​വ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ളും സ​മ​യ​വി​വ​ര​ങ്ങ​ളും സം​ഘാ​ട​ക​ർ പു​റ​ത്തു​വി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ത്ത​റി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്റി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജ്യം വീ​ണ്ടു​മൊ​രു അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് വേ​ദി​യാ​കു​ന്ന​ത്. 48 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ച​രി​ത്ര​ത്തി​ലെ ആ​ദ്യ കൗ​മാ​ര​മേ​ള​ക്കാ​യി​രു​ന്നു 2025ൽ ​ഖ​ത്ത​ർ വേ​ദി​യാ​യ​ത്.

ന​വം​ബ​ർ 19 മു​ത​ൽ ഡി​സം​ബ​ർ 13 വ​രെ ഖ​ത്ത​റി​ലെ ആ​സ്പ​യ​ർ സോ​ൺ വേ​ദി​യാ​കു​ന്ന ഫു​ട്ബാ​ൾ മാ​മാ​ങ്ക​ത്തി​ൽ, ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച് നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് എ ​യി​ൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും ഈ​ജി​പ്തും ത​മ്മി​ലു​ള്ള ആ​വേ​ശ​പ്പോ​രാ​ട്ട​ത്തോ​ടെ ടൂ​ർ​ണ​മെ​ന്റി​ന് തു​ട​ക്ക​മാ​കും.​ഖ​ത്ത​റി​ലെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​സ്പ​യ​ർ സോ​ൺ കോം​പ്ല​ക്സി​ലാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലും റൗ​ണ്ട് ഓ​ഫ് 32 ഘ​ട്ട​ത്തി​ലും പ്ര​തി​ദി​നം എ​ട്ട് മ​ത്സ​ര​ങ്ങ​ൾ വീ​തം ന​ട​ക്കും.

ഡി​സം​ബ​ർ 13ന് ​ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം ന​ട​ക്കു​ക. ടൂ​ർ​ണ​മെ​ന്റി​ന്റെ ടി​ക്ക​റ്റ് വി​ൽ​പ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupscheduleFIFA U-17qatar​
News Summary - FIFA U-17 World Cup group stage match schedule announced
Next Story