ഫിഫ റാങ്കിങ്: നില മെച്ചപ്പെടുത്തി ഖത്തർ
text_fieldsഖത്തർ ഫുട്ബാൾ ടീം
ദോഹ: ഫിഫ അറബ് കപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഫിഫ റാങ്കിങ്ങിൽ നേട്ടംകൊയ്ത് ഖത്തർ.
അറബ്കപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ഖത്തർ റാങ്കിങ്ങിൽ 50നുള്ളിൽ തിരികെയെത്തിയാണ് ശ്രദ്ധേയമായത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റാങ്കിങ്ങിൽ ഖത്തർ 48ാം സ്ഥാനത്തെത്തി. 51ൽ നിന്നാണ് ഖത്തർ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി മുന്നേറിയത്.
അറബ് കപ്പ് ജേതാക്കളായ അൽജീരിയയും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി. നിലവിൽ 29ാം സ്ഥാനത്താണ് ടീം. കഴിഞ്ഞ ആറുമാസമായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഖത്തർ റാങ്കിങ്ങിൽ സ്വപ്നകുതിപ്പാണ് കാഴ്ചവെക്കുന്നത്. കോൺകകാഫ് ഗോൾഡ് കപ്പ്, യൂറോപ്യൻ സന്നാഹ മത്സരങ്ങൾ എന്നിവയെല്ലാം കളിച്ചാണ് ടീം അറബ് കപ്പിന് ബൂട്ടുകെട്ടിയത്.