Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ഫ റാ​ങ്കി​ങ്​:...

ഫി​ഫ റാ​ങ്കി​ങ്​: ഗ​ള്‍ഫി​ല്‍ ഖ​ത്ത​ർ ഒ​ന്നാ​മ​ത്

text_fields
bookmark_border
ഫി​ഫ റാ​ങ്കി​ങ്​: ഗ​ള്‍ഫി​ല്‍ ഖ​ത്ത​ർ ഒ​ന്നാ​മ​ത്
cancel
camera_alt????????? ??????? ??????? ??????? ???

ദോ​ഹ: ഫി​ഫ​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്ങി​ല്‍ ഗ​ൾ​ഫി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​ത്. ഏ​ഷ്യ​യി​ല്‍ അ​ഞ്ചാം സ്ഥാ ​ന​വു​മാ​ണ്. ഫി​ഫ മൊ​ത്തം റാ​ങ്കി​ങ്ങി​ൽ അ​ഞ്ചു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ർ 57ാം റാ​ങ്കി​ലേ​ക്കെ​ ത്തി. ക​ഴി​ഞ്ഞ റാ​ങ്കി​ങ്ങി​ല്‍ 62ാം സ്ഥാ​ന​ത്താ​യി​രു​ന്നു. ഫി​ഫ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട പു​തി​യ റാ​ങ്കി​ങ് പ്ര​കാ​രം 1391 പോ​യ​ൻ​റു​ക​ളാ​ണ് ഖ​ത്ത​റി​ന്. ഏ​ഷ്യ​യി​ല്‍ ഇ​റാ​ന്‍, ജ​പ്പാ​ന്‍, ദ​ക്ഷി​ണ​കൊ​റി​യ, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളാ​ണ് ഖ​ത്ത​റി​ന്​ മു​ന്നി​ലു​ള്ള​ത്. യു.​എ.​ഇ (67), സൗ​ദി അ​റേ​ബ്യ (69), ഇ​റാ​ഖ് (74), സി​റി​യ (83), ഒ​മാ​ന്‍ (84), ല​ബ​നാ​ന്‍ (91), ജോ​ർ​ഡ​ന്‍ (98), ഫ​ല​സ്തീ​ന്‍ (99), ബ​ഹ്റൈ​ന്‍ (101) രാ​ജ്യ​ങ്ങ​ളാ​ണ് തു​ട​ര്‍ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍.
അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍ അ​ഞ്ചാം​സ്ഥാ​ന​ത്താ​ണ് ഖ​ത്ത​ര്‍. 29ാം സ്ഥാ​ന​ത്തു​ള്ള തു​നീ​ഷ്യ​യാ​ണ് ഒ​ന്നാ​മ​ത്. അ​ള്‍ജീ​രി​യ (38), മൊ​റോ​കോ(42), ഈ​ജി​പ്ത് (49) രാ​ജ്യ​ങ്ങ​ള്‍ക്കു പി​ന്നി​ലാ​ണ് ഖ​ത്ത​ര്‍.


27ാം സ്ഥാ​ന​ത്തു​ള്ള ഇ​റാ​നാ​ണ് ഏ​ഷ്യ​യി​ല്‍ ഒ​ന്നാ​മ​ത്. ജ​പ്പാ​ന്‍ 28, ദ​ക്ഷി​ണ കൊ​റി​യ 39, ഓ​സ്ട്രേ​ലി​യ 44 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​രു​ടെ റാ​ങ്ക്.
റാ​ങ്കി​ങ്ങി​ല്‍ 106ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ബെ​ല്‍ജി​യം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഫ്രാ​ന്‍സ്, ബ്ര​സീ​ല്‍ രാ​ജ്യ​ങ്ങ​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍. ഇം​ഗ്ല​ണ്ട് നാ​ലാ​മ​താ​യി. ഉ​റു​ഗ്വാ​യാ​ണ് അ​ഞ്ചാ​മ​ത്. പോ​ര്‍ച്ചു​ഗ​ല്‍, ക്രൊ​യേ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍ജ​ൻ​റീ​ന, കൊ​ളം​ബി​യ രാ​ജ്യ​ങ്ങ​ളാ​ണ് തു​ട​ര്‍ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. ഏ​ഷ്യ​ന്‍ ക​പ്പി​ലെ കി​രീ​ട​നേ​ട്ട​ത്തി​നു പു​റ​മെ 2022 ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് റാ​ങ്കി​ങ്ങി​ല്‍ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ന്‍ ഖ​ത്ത​റി​ന് സ​ഹാ​യ​ക​മാ​യ​ത്. 1993നു​ശേ​ഷം ഇ​ത്ര ഉ​യ​ര്‍ന്ന റാ​ങ്കി​ങ് ഖ​ത്ത​ര്‍ നേ​ടു​ന്ന​ത് ഈ ​ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു. ഏ​ഷ്യ​ന്‍ ക​പ്പി​നു മു​മ്പ്​ റാ​ങ്കി​ങ്ങി​ല്‍ 93ാം സ്ഥാ​ന​ത്താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarfifa rankinggulf news
News Summary - fifa ranking-qatar-gulf news
Next Story