Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫ റാങ്ക്​: ഖത്തറിന്​...

ഫിഫ റാങ്ക്​: ഖത്തറിന്​ ചരിത്ര നേട്ടം

text_fields
bookmark_border
ഫിഫ റാങ്ക്​: ഖത്തറിന്​ ചരിത്ര നേട്ടം
cancel

ദോഹ: കോൺകകാഫ്​ ഫുട്​ബാളിലെ മിന്നും പ്രകടനവുമായി ഖത്തർ ദേശീയ ടീം ഫിഫ റാങ്കിങ്ങിൽ മികച്ച മുന്നേറ്റം സ്വന്തമാക്കി. 16 സ്​ഥാനം കയറി, ലോക റാങ്കിങ്ങിൽ 42ലെത്തി. റഷ്യക്ക്​ തൊട്ടുപിന്നിലായാണ്​ സ്​ഥാനം. അമേരിക്കയിൽ നടന്ന കോൺകകാഫ്​ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിൽ പ്രവേശിച്ച പ്രകടനമാണ്​ ഖത്തറിന്​ ഗുണമായത്​.

ടീമിൻെറ ചരിത്രത്തിലെ ഏറ്റവും മികച്ച സ്​ഥാനം കൂടിയാണിത്​. റാങ്കിങ്ങിൽ 58ാം സ്​ഥാനക്കാരായാണ്​ ഖത്തർ ​കോൺകകാഫിന്​ പുറപ്പെട്ടത്​. സെമിവരെ തോൽവി അറിയാതെ മുന്നേറിയവർ, അവസാന​ം അമേരിക്കക്ക്​ മുന്നിൽ വീണെങ്കിലും റാങ്കിങ്ങിൽ ഏറ്റവും മികച്ച നേട്ടം കൊയ്​തു. 1993ൽ 51ലെത്തിയതായിരുന്നു ഇതിന്​ മുമ്പത്തെ മികച്ച റാങ്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA Rank: A historic achievement for Qatar
Next Story