ലോകകപ്പ് തയാറെടുപ്പുകളെ പ്രശംസിച്ച് ഫിഫ പ്രസിഡൻറ്
text_fieldsഅൽബയ്ത് സ്റ്റേഡിയത്തിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇന്‍ഫാൻറിനോ ഫുട്ബാൾ കളിക്കുന്നു (ഫയൽ ചിത്രം)
ദോഹ: കോവിഡിനെ തുടര്‍ന്ന് ലോകത്തിെൻറ ദൈനംദിന ജീവിതം തടസ്സപ്പെട്ടെങ്കിലും 2022 ഫിഫ ലോകകപ്പ് തയാറെടുപ്പുകള്‍ തുടരുന്ന ഖത്തറിെൻറ പദ്ധതികളെ പ്രശംസിച്ച് ഫിഫ പ്രസിഡൻറ് ജിയാനി ഇന്‍ഫാൻറിനോ. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിനോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമ്മാനദാന ചടങ്ങിലും ഇൻഫാൻറിനോ പങ്കെടുത്തിരുന്നു.
'ഞങ്ങള്‍ ഇത് ചെയ്യും'എന്ന് ഖത്തര്‍ പറയുമ്പോള്‍ അത് ചെയ്തുവെന്ന് ഉറപ്പാക്കാമെന്ന് ഇന്‍ഫാൻറിനോ പറഞ്ഞു. ഇത്തരം ആത്മവിശ്വാസം എവിടേയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, കോവിഡ് ഉണ്ടായിരുന്നിട്ടു പോലും ഇത്രയും തയാറെടുപ്പുകള്‍ നടത്താന്‍ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദ്രുതഗതിയിലുള്ള വികസനം അത്ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ലോകമെമ്പാടുമുള്ള കായിക കലണ്ടറിനെ കോവിഡ് പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, ആദ്യത്തെ പ്രധാന പരിപാടിയായ 2020 ക്ലബ് ലോകകപ്പ് നത്തുന്നതില്‍ ഖത്തര്‍ വലിയ വിജയമായതായും അദ്ദേഹം പ്രശംസിച്ചു.
ഈ വര്‍ഷത്തെ ക്ലബ് ലോകകപ്പിെൻറ കാര്യത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഇവിടത്തെ എല്ലാ കാര്യങ്ങളും തന്നെ ആകര്‍ഷിച്ചതായും അദ്ദേഹം പറഞ്ഞു. 15 വര്‍ഷം മുമ്പാണ് ആദ്യമായി ഖത്തറില്‍ വന്നത്. അന്ന് ഒരു റോഡും ഒരു ഹോട്ടലുമാണ് കണ്ടത്. എന്നാല്‍, അതിനുശേഷം സംഭവിച്ചത് തന്നെ ആശ്ചര്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധി ചെറിയ രീതിയില്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിടുടണ്ട്. എന്നാൽ, തയാറെടുപ്പുകളില്‍ എ, ബി, സി, ഡി എന്നിങ്ങനെ പദ്ധതികളുണ്ടായിരുന്നു. ഇതിനാൽതന്നെ വൻ പ്രശ്നങ്ങൾ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പദ്ധതികള്‍ മാറ്റിച്ചെയ്യാനും സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ രീതിയില്‍ ദോഹയില്‍ 2022 ലോകകപ്പ് സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.