ഫിഫ അറബ്കപ്പ് ട്രോഫി ഇന്ന് എം.ഇ.എസിൽ
text_fieldsബുധനാഴ്ച തുനീഷ്യൻ സ്കൂളിലെത്തിയ ഫിഫ അറബ്കപ്പിനൊപ്പം വിദ്യാർഥികൾ
ദോഹ: നവംബർ 30നു പന്തുരുളുന്ന ഫിഫ അറബ് കപ്പിലെ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് വ്യാഴാഴ്ച ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ. പൊതുസ്ഥലങ്ങൾ, സ്കൂളുകൾ ഉൾപ്പെടെ പ്രധാനകേന്ദ്രങ്ങളിലെ ട്രോഫിടൂറിെൻറ ഭാഗമായാണ് ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളെയും പ്രതിനിധാംചെയ്ത് വിന്നേഴ്സ് ട്രോഫി എം.ഇ.എസിലെത്തുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, വിവിധ ഇന്ത്യൻ സ്കൂൾ പ്രതിനിധികൾ എന്നിവർ ട്രോഫി ടൂറിെൻറ ഭാഗമാവും. ഉച്ച 12 മുതൽ ഒന്നുവരെ സ്കൂളിൽ അറബ് കപ്പ് ട്രോഫി പ്രദർശനത്തിനു വെക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് സുഡാനീസ് സ്കൂളിലാണ് ദിവത്തെ ട്രോഫി ടൂറിെൻറ തുടക്കം. ശേഷം, 10 മുതൽ 11 വരെ ഫലസ്തീൻ സ്കൂളിൽ പ്രദർശനം. വൈകീട്ട് കതാറയിലെത്തും. അറബ് കപ്പ് പ്രചാരണത്തിൻെറ ഭാഗമായി നവംബർ 29 വരെ ഖത്തറിെൻറ വിവിധ കേന്ദ്രങ്ങളിൽ ട്രോഫി പ്രദർശനത്തിനെത്തും.

