ഫിഫ അറബ് കപ്പ്: ഖത്തർ ഇന്ന് കളത്തിൽ; ഗ്രൂപ് 'ബി' നിർണായകം
text_fieldsദോഹ: ഗ്രൂപ് റൗണ്ട് പോരാട്ടങ്ങൾ അവസാന വട്ടത്തിലേക്ക്. ഒരു ദിവസത്തെ അവധിക്കുശേഷം 'എ'യും 'ബി'യും ഇന്ന് കളത്തിലിറങ്ങും. വെല്ലുവിളിയില്ലാതെ ക്വാർട്ടറിൽ കടന്ന ഖത്തർ ഇന്ന് ഇറാഖിനെ നേരിടും. അൽബെയ്ത് സ്റ്റേഡിയത്തിൽ രാത്രി 10നാണ് മത്സരം.
അതേസമയം തന്നെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഒമാൻ ബഹ്റൈനെ നേരിടും. ഖത്തറിനെതിരെ അട്ടിമറി ജയം നേടിയാലേ ഇറാഖിന് ക്വാർട്ടർ ഉറപ്പിക്കാൻ കഴിയൂ. ഈ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഒമാൻ-ബഹ്റൈൻ ടീമുകളുടെ ക്വാർട്ടർ സാധ്യത.
ഗ്രൂപ് 'ബി'യിലാണ് തിങ്കളാഴ്ചയിലെ ജീവന്മാരണ പോരാട്ടം. രണ്ട് കളിയും ജയിച്ചെങ്കിലും യു.എ.ഇക്ക് ഇന്നത്തെ ഫലങ്ങൾകൂടി നിർണായകമാണ്. വൈകുന്നേരം ആറിന് തുനീഷ്യക്കെതിരെയാണ് എമിറേറ്റ്സിെൻറ മത്സരം. സിറിയയും മോറിത്താനിയയും അൽ ജനൂബ് സ്റ്റേഡിയത്തിൽ ബൂട്ടുകെട്ടും. യു.എ.ഇ (6), സിറിയ (3), തുനീഷ്യ (3) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ പോയൻറ് നില.

