Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ഫ അ​റ​ബ് ക​പ്പ്...

ഫി​ഫ അ​റ​ബ് ക​പ്പ് മേ​ഖ​ല​യു​ടെ ഐ​ക്യ​ത്തി​ന് -ഇ​ൻ​ഫാ​ൻ​റി​നോ

text_fields
bookmark_border
ഫി​ഫ അ​റ​ബ് ക​പ്പ് മേ​ഖ​ല​യു​ടെ ഐ​ക്യ​ത്തി​ന് -ഇ​ൻ​ഫാ​ൻ​റി​നോ
cancel
camera_alt

പ്ര​ഥ​മ ഫി​ഫ അ​റ​ബ് ക​പ്പി‍െൻറ ന​റു​ക്കെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക​താ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ​യും ഖ​ത്ത​ർ

ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ജൂ​ആ​നും

ദോ​ഹ: ഈ ​വ​ർ​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പ് മേ​ഖ​ല​യു​ടെ ഐ​ക്യ​ത്തി​ന് ഊ​ർ​ജം പ​ക​രു​മെ​ന്ന് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് (ഫി​ഫ) ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ.

പ്ര​ഥ​മ ഫി​ഫ അ​റ​ബ് ക​പ്പി‍െൻറ ന​റു​ക്കെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക​താ​റ​യി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ൻ​ഫാ​ൻ​റി​നോ.

ലോ​ക​ക​പ്പി​ന് മു​മ്പാ​യി ന​ട​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ടൂ​ർ​ണ​മെൻറാ​യി​രി​ക്കും അ​റ​ബ് ക​പ്പ്. അ​റ​ബ് ലോ​ക​ത്തി‍െൻറ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​ക്കും ഊ​ർ​ജം പ​ക​രാ​ൻ അ​റ​ബ് ക​പ്പി​നാ​കും. അ​റ​ബ് ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച 23 ടീ​മു​ക​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കു​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 450 മി​ല്യ​ൻ ജ​ന​ങ്ങ​ൾ അ​റ​ബ് ക​പ്പി​ൽ ആ​വേ​ശ​ത്തി‍െൻറ ആ​ര​വം മു​ഴ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​റ​ബ് ക​പ്പി​നും അ​തി​ലു​പ​രി ഫി​ഫ ലോ​ക​ക​പ്പി​നും ഖ​ത്ത​ർ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞെ​ന്ന് ഇ​ൻ​ഫാ​ൻ​റി​നോ പ​റ​ഞ്ഞു. അ​റ​ബ് ലോ​ക​ത്തി‍‍െൻറ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​ത്തി‍െൻറ ആ​ഘോ​ഷ​വും കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​വും ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി​രി​ക്കും ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പാ​കു​ന്ന ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ പ്ര​ക​ട​മാ​കു​ക.

അ​റ​ബ് ക​പ്പി​നും സം​ഘാ​ട​ക​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​ണ്. ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്, ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് എ​ന്നി​വ​ർ​ക്ക് പു​റ​മെ, ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്, ഫി​ഫ​യു​ടെ മു​തി​ർ​ന്ന പ്ര​തി​നി​ധി​ക​ൾ എ​ല്ലാ​വ​രും ച​ട​ങ്ങി​ൽ എ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഖ​ത്ത​റി‍െൻറ നി​ർ​ണാ​യ​ക​മാ​യ, അ​വ​സാ​ന ത​യാ​റെ​ടു​പ്പാ​ണ് അ​റ​ബ് ക​പ്പെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​റി​ന് പു​റ​മെ, അ​ൽ​ജീ​രി​യ, ബ​ഹ്റൈ​ൻ, ഖ​മ​റൂ​സ്, ജി​ബൂ​തി, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, ലി​ബി​യ, മോ​റി​ത്താ​നി​യ, മൊ​റോ​ക്കോ, ഒ​മാ​ൻ, ഫ​ല​സ്​​തീ​ൻ, സൗ​ദി അ​റേ​ബ്യ, സോ​മാ​ലി​യ, ദ​ക്ഷി​ണ സു​ഡാ​ൻ, സു​ഡാ​ൻ, സി​റി​യ, തു​നീ​ഷ്യ, യു.​എ.​ഇ, യ​മ​ൻ എ​ന്നീ 23 അ​റ​ബ് രാ​ഷ്​​ട്ര​ങ്ങ​ളാ​ണ് പ്ര​ഥ​മ ഫി​ഫ അ​റ​ബ് ക​പ്പ് ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഒ​മ്പ​ത് ടീ​മു​ക​ൾ നേ​രി​ട്ട് ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ൾ ബാ​ക്കി ഏ​ഴു ടീ​മു​ക​ൾ​ക്ക് യോ​ഗ്യ​ത റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച് വേ​ണം ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്താ​ൻ.

ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ, ഇ​റാ​ഖ്, തു​നീ​ഷ്യ, യു.​എ.​ഇ, സി​റി​യ, മൊ​റോ​ക്കോ, സൗ​ദി അ​റേ​ബ്യ, അ​ൽ​ജീ​രി​യ, ഈ​ജി​പ്ത് എ​ന്നി​വ​രാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യ​ത്.

2022 ലോ​ക​ക​പ്പി​നാ​യു​ള്ള ആ​റു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം. ഖ​ത്ത​ർ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18നാ​ണ് അ​റ​ബ് ക​പ്പി‍െൻറ ക​ലാ​ശ​പ്പോ​രാ​ട്ടം, കൃ​ത്യം ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി‍െൻറ ഒ​രു വ​ർ​ഷം മു​മ്പ്.

ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ജൂ​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ക്യു ​എ​ഫ്.​എ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ്മ​ദ് ആ​ൽ​ഥാ​നി, എ​ഫ് സി ​പ്ര​സി​ഡ​ൻ​റ് സ​ൽ​മാ​ൻ ബി​ൻ ഇ​ബ്റാ​ഹിം അ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ന​റു​ക്കെ​ടു​പ്പ് ച​ട​ങ്ങി​ൽ വെ​റ്റ​റ​ൻ താ​ര​ങ്ങ​ളാ​യ ഈ​ജി​പ്തി‍െൻറ വാ​ഇ​ൽ ഗു​മു​അ, സൗ​ദി അ​റേ​ബ്യ​യു​ടെ ന​വാ​ഫ് അ​ൽ തെം​യാ​ത്, സു​ഡാ‍െൻറ ഹൈ​ഥം മു​സ്​​ത​ഫ, ഇ​റാ​ഖി‍െൻറ യൂ​നു​സ്​ മ​ഹ്മൂ​ദ് എ​ന്നി​വ​രും ഫി​ഫ കോം​പി​റ്റീ​ഷ​ൻ ഡ​യ​റ​ക്ട​ർ മ​നോ​ലോ സു​ബി​രി​യ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA Arab Cup
News Summary - FIFA Arab Cup for unity-Infantino
Next Story