Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫ അറബ്​ കപ്പ്​:...

ഫിഫ അറബ്​ കപ്പ്​: മാച്ച്​ ഒഫിഷ്യലുകൾ ആയി

text_fields
bookmark_border
ഫിഫ അറബ്​ കപ്പ്​: മാച്ച്​ ഒഫിഷ്യലുകൾ ആയി
cancel

ദോ​ഹ: 2022 ലോ​ക​ക​പ്പി​െൻറ വി​ളം​ബ​ര​മാ​യി ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന ഫി​ഫ അ​റ​ബ്​ ക​പ്പ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള മാ​ച്ച്​ ഒ​ഫി​ഷ്യ​ലു​ക​ളെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. 12 റ​ഫ​റി​മാ​ർ, 24 അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​മാ​ർ, 16 വി​ഡി​യോ മാ​ച്ച്​ ഒ​ഫി​ഷ്യ​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 52 ഒ​ഫി​ഷ്യ​ലു​ക​ളെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ആ​റ്​ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു​ള്ള 27 രാ​ജ്യ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ട്. ന​വം​ബ​ർ 30ന്​ ​കി​ക്കോ​ഫ്​ കു​റി​ച്ച്​ ഡി​സം​ബ​ർ 18 വ​രെ നീ​ളു​ന്ന അ​റ​ബ്​ ക​പ്പ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൻെ​റ മ​ത്സ​ര​ങ്ങ​ൾ ഇ​വ​രാ​വും നി​യ​ന്ത്രി​ക്കു​ക. മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പും ചു​മ​ത​ല​യു​മെ​ല്ലാം ഈ ​സം​ഘ​ത്തി​ലാ​യി​രി​ക്കും.

വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റീ​യി​ങ്​ (വാ​ർ) സം​വി​ധാ​ന​വും അ​റ​ബ്​ ക​പ്പി​ൽ അ​നു​വ​ദി​ക്കും. ക​ഴി​ഞ്ഞ റ​ഷ്യ ലോ​ക​ക​പ്പോ​ടെ വി​ശ്വ​മേ​ള​യി​ലേ​ക്ക്​ അ​ര​ങ്ങേ​റി​യ വാ​ർ 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ലും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​തി​ന​കം ഫി​ഫ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ അ​റ​ബ്​ ക​പ്പി​ലും 'വാ​ർ' ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ളി​ക്കി​ട​യി​ലെ ​ഓ​ഫ്​​സൈ​ഡ്, ഫൗ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച്​ വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റി​ൻെ​റ സ​ഹാ​യ​ത്തോ​ടെ റ​ഫ​റി​ക്ക്​ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ്​ 'വാ​ർ'. ഗ്രൗ​ണ്ടി​ൻെ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്കു​ന്ന കാ​മ​റ​ക​ൾ വ​ഴി​യു​ള്ള ദൃ​ശ്യ​വും വി​ഡി​യോ മാ​ച്ച്​ ഒ​ഫി​ഷ്യ​ലി​ൻെ​റ സ​ഹാ​യ​ത്തോ​ടെ അ​പ​ഗ്ര​ഥി​ച്ച്​ റ​ഫ​റി​ക്ക്​ തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യും.

ഇ​റാ​നി​ൽ​നി​ന്നു​ള്ള അ​ലി റി​സ ഫ​ഗാ​നി, ജ​പ്പാ​െൻറ യു​ജി സാ​​ട്ടോ എ​ന്നി​വ​രാ​ണ്​ ഏ​ഷ്യ​ൻ കോ​ൺ​ഫെ​ഡ​റേ​ഷ​നി​ൽ​നി​ന്നു​ള്ള റ​ഫ​റി​മാ​ർ. വി​ഡി​യോ മാ​ച്ച്​ ഒ​ഫി​ഷ്യ​ൽ അ​ബ്​​ദു​ല്ല അ​ൽ മ​റി മാ​ത്ര​മാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഏ​ക ഖ​ത്ത​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup
News Summary - FIFA Arab Cup: As match officials
Next Story