ജി.ഡബ്ല്യു.സി 2022 ലോകകപ്പിൽ ലോജിസ്റ്റിക്സ് പങ്കാളി ഫിഫയും ജി.ഡബ്ല്യു.സിയും കരാർ ഒപ്പുവെച്ചു
text_fieldsദോഹ: 2022ൽ ഖത്തർ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഔദ്യോഗിക ലോജിസ്റ്റിക്സ് പങ്കാളി ജി.ഡബ്ല്യു.സി (ഗൾഫ് വെയർഹൗസിങ് കമ്പനി). ഇതുമായി ബന്ധപ്പെട്ട കരാറിൽ രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ ഫെഡറേഷൻ ഫിഫയും ജി.ഡബ്ല്യു.സിയും ഒപ്പുവെച്ചു. കരാർ പ്രകാരം അടുത്ത ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറ പ്രഥമ റീജനൽ പങ്കാളിയും ലോജിസ്റ്റിക്സ് ദാതാക്കളുമായിരിക്കും ജി.ഡബ്ല്യു.സി.
2019ൽ ഖത്തറിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഔദ്യോഗിക ലോജിസ്റ്റിക്സ് ദാതാക്കളായിരുന്ന ജി.ഡബ്ല്യു.സിക്ക് 2022 ലോകകപ്പിെൻറ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ സേവനങ്ങൾ മികവുറ്റതാക്കാൻ പരിചയസമ്പത്ത് മുതൽക്കൂട്ടാകും.ജി.ഡബ്ല്യു.സിയുടെ ചരിത്രത്തിലെ നിർണായക നേട്ടമാണ് ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയിരിക്കുന്നതെന്നും തങ്ങളെ ഫിഫ വിശ്വാസത്തിലെടുത്തിരിക്കുെന്നന്നും ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഫഹദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി പ്രതികരിച്ചു. കരാറിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ചാമ്പ്യൻഷിപ്പിെൻറ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലോജിസ്റ്റിക്സ് മേഖലയെന്നും ഫിഫ ലോകകപ്പിനെ സംബന്ധിച്ച് ഇതു വളരെ പ്രധാനപ്പെട്ടതും സങ്കീർണവുമാണെന്നും ഫിഫ ലോക ചാമ്പ്യൻഷിപ്പിെൻറ പ്രഥമ റീജനൽ പങ്കാളികളായും ഔദ്യോഗിക ലോജിസ്റ്റിക്സ് സേവനദാതാക്കളായും ജി.ഡബ്ല്യു.സിയുമായി കരാറിൽ എത്തിയിരിക്കുകയാണെന്നും ഫിഫ ചീഫ് കമേഴ്സ്യൽ ഓഫിസർ സൈമൺ തോമസ് പറഞ്ഞു.മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള ലോജിസ്റ്റിക്സ് ഹബ്ബാണ് ജി.ഡബ്ല്യു.സി. മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററാണ് ജി.ഡബ്ല്യു.സിയുടെ ലോജിസ്റ്റിക്കൽ ഇൻഫ്രാസ്ട്രക്ചർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

