Begin typing your search above and press return to search.
exit_to_app
exit_to_app
അതിശയ രാവ്​
cancel
camera_alt

അൽ തുമാമ സ്​റ്റേഡിയത്തിൽ ടീമി​നെ പ്രോൽസാഹിപ്പിക്കുന്ന മൊറോക്കോ ആരാധകർ

ദോ​ഹ: ഫി​ഫ അ​റ​ബ്​ ക​പ്പി​ൽ ഗാ​ല​റി​യും മൈ​താ​ന​വും ഒ​രേ​പോ​ലെ ആ​സ്വാ​ദ്യ​ക​ര​മാ​ക്കി​യ മ​ത്സ​രം. ഒ​രു​നി​മി​ഷം പോ​ലും നി​ല​ക്കാ​ത്ത ആ​ര​വം. ക​ള​ത്തി​ലെ പോ​രാ​ട്ട​ത്തി​െൻറ മു​റു​ക്കം പോ​ലെ, ഗാ​ല​റി​യി​ൽ ഇ​രു​ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​ർ ആ​ര​വ​ങ്ങ​ളു​യ​ർ​ത്താ​നും മ​ത്സ​രി​ച്ച മ​ണി​ക്കൂ​റു​ക​ൾ. 90 മി​നി​റ്റ്​ ഫു​ൾ​ടൈ​മും, 30 മി​നി​റ്റ്​ അ​ധി​ക സ​മ​യ​വും, പി​ന്നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും ഒ​രേ പി​രി​മു​റു​ക്ക​ത്തോ​ടെ ഗാ​ല​റി അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി​യ​പ്പോ​ൾ കാ​ണി​ക​ൾ​ക്കും ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്കും ല​ഭി​ച്ച​ത്​ എ​ന്നും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​നൊ​രു കാ​ൽ​പ​ന്തു​രാ​വ്. ഫി​ഫ അ​റ​ബ്​ ക​പ്പി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ ര​ണ്ടു ടീ​മു​ക​ൾ മു​ഖാ​മു​ഖം ക​ള​ത്തി​ലി​റ​ങ്ങി​യ അ​ൽ തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ലെ അ​ൽ​ജീ​രി​യ - മൊ​റോ​ക്കോ മ​ത്സ​ര​മാ​യി​രു​ന്നു വേ​ദി.

ഒ​രു ഗോ​ൾ പോ​ലും വ​ഴ​ങ്ങ​തെ, ഒ​രു തോ​ൽ​വി​യു​മ​റി​യാ​തെ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ മൊ​റോ​ക്കോ​യും, റി​യാ​ദ്​ മെ​ഹ്​​റ​സും ഇ​സ്​​ലാം സ്​​ലി​മാ​നി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ ജൂ​നി​യേ​ഴ്​​സാ​യ അ​ൽ​ജീ​രി​യ​യും ത​മ്മി​ലാ​യി​രു​ന്നു അ​ങ്കം.

ഫു​ൾ​ടൈ​മും എ​ക്​​സ്​​ട്രാ ടൈ​മും ക​ഴി​ഞ്ഞി​ട്ടും 'ടൈ' ​ബ്രേ​ക്കാ​വാ​തെ തു​ട​ർ​ന്ന ക​ളി ഒ​ടു​വി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ വി​ധി നി​ർ​ണ​യി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​ൽ​ജീ​രി​യ​ സെ​മി ഫൈ​ന​ലി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ത്തു. ഫു​ൾ​ടൈ​മി​ൽ 1-1നും, ​എ​ക്​​സ്​​ട്രാ ടൈ​മി​ൽ 2-2നു​മാ​യി​രു​ന്നു സ​മ​നി​ല. ​ഷൂ​ട്ടൗ​ട്ടി​ൽ അ​ൽ​ജീ​രി​യ 5-3ന്​ ​എ​തി​രാ​ളി​ക​ളെ വീ​ഴ്​​ത്തി അ​റ​ബ്​ ക​പ്പി​െൻറ സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​നി ആ​രാ​ധ​ക​ർ​ക്ക്​ ആ​വേ​ശ​മാ​യി ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും അ​ൽ​ജീ​രി​യ​യും ത​മ്മി​ലെ സെ​മി പോ​രാ​ട്ടം. 15ന്​ ​രാ​ത്രി 10ന്​ ​അ​ൽ​തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ​സെ​മി. അ​തേ ദി​നം, റാ​സ്​ അ​ബൂ അ​ബൂ​ദി​ലെ സ്​​റ്റേ​ഡി​യം 974ൽ ​ഈ​ജി​പ്​​തും തു​നീ​ഷ്യ​യും ത​മ്മി​ൽ മ​റ്റൊ​രു സെ​മി ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കും.


പ​ന്ത്ര​ണ്ടാ​മ​ൻന​യി​ച്ച ക​ളി

ക​ളി​ക്ക​ള​ത്തി​ൽ അ​ൽ​ജീ​രി​യ-​മൊ​റോ​ക്കോ ടീ​മു​ക​ളി​ലെ 11 പേ​രു​ടെ പോ​രാ​ട്ട​മാ​യി​രു​ന്നെ​ങ്കി​ൽ, പ​ന്ത്ര​ണ്ടാ​മ​നാ​യ ഗാ​ല​റി​യാ​യി​രു​ന്നു ക​ളി ന​യി​ച്ച​ത്. തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​െൻറ ഒ​രു വ​ശം മൊ​റോ​ക്കോ​യു​ടെ ചു​വ​പ്പ​ൻ പ​ട​യാ​ളി​ക​ൾ കൈ​യ​ട​ക്കി​യ​പ്പോ​ൾ, മ​റു​വ​ശ​ത്ത്​ വെ​ള്ള​യും പ​ച്ച​യു​മ​ണി​ഞ്ഞ്​ അ​ൽ​ജീ​രി​യ​ൻ ആ​രാ​ധ​ക കൂ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ഹൂ​ങ്കാ​ര ശ​ബ്​​ദം മു​ഴ​ക്കി ​അ​ൽ​ജീ​രി​യ​ൻ കാ​ണി​ക​ൾ ഗാ​ല​റി ഇ​ള​ക്കി​മ​റി​ക്കു​േ​മ്പാ​ൾ, അ​തി​നേ​ക്കാ​ൾ വ​ലി​യ ശ​ബ്​​ദ​ത്തി​ലെ കൂ​ട്ട​വി​സി​ല​ടി​യോ​ടെ ആ​ൾ​ബ​ലം​കൂ​ടു​ത​ലു​ള്ള മൊ​റോ​ക്കേ​ാ​ ഫാ​ൻ​സ്​ ഗാ​ല​റി വാ​ണു. ക​ള​ത്തി​ൽ മാ​റി​മ​റി​ഞ്ഞ മു​ന്നേ​റ്റ​ങ്ങ​ൾ. ഒ​രി​ക്ക​ൽ പോ​ലും ആ​ർ​ക്കും മേ​ധാ​വി​ത്വ​മി​ല്ലാ​ത്ത നി​മി​ഷ​ങ്ങ​ൾ. അ​ഷ്​​റ​ഫ്​ ബെ​ഞ്ച​രി​ക്, വാ​ലി​ദ്​ അ​സാ​റു, ഇ​സ്​​മാ​യി​ൽ ഹ​ദ്ദാ​ദ്, യ​ഹ്​​യ ജാ​ബ്​​റ​ൻ എ​ന്നി​വ​ർ മൊ​റോ​ക്കോ മു​ന്നേ​റ്റ​ത്തി​ന്​ ച​ര​ടു​വ​ലി​ച്ച​പ്പോ​ൾ, സ്​​റ്റാ​ർ മി​ഡ്​​ഫീ​ൽ​ഡ​ർ യാ​സി​ൻ ബ്രാ​ഹി​മി, യൂ​സു​ഫ്​ ബി​ലൈ​ലി, മി​റൗ​ൻ സെ​റോ​കി എ​ന്നി​വ​രി​ലൂ​ടെ അ​ൽ​ജീ​രി​യ തി​രി​ച്ച​ടി​ച്ചു. ഗോ​ള​ടി​ക്കാ​ര​നാ​യ പ്ര​തി​രോ​ധ താ​രം ബ​ദ്​​ർ ബി​നൗ​നാ​യി​രു​ന്നു മൊ​റോ​ക്കോ ഡി​ഫ​ൻ​സ്​ വാ​ളി​നെ ന​യി​ച്ച​ത്.

മി​ന്നു​ന്ന മു​ന്നേ​റ്റ​ങ്ങ​ൾ ക​ണ്ട​ത​ല്ലാ​തെ ആ​ദ്യ പ​കു​തി​യി​ൽ ഗോ​ളൊ​ന്നും പി​റ​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യി​ലാ​ണ്​ ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. 62ാം മി​നി​റ്റി​ൽ അ​ൽ​ജീ​രി​യ​യു​ടെ യൂ​സു​ഫ്​ ബി​ലൈ​ലി​യെ വീ​ഴ്​​ത്തി​യ​തി​ന്​ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ യാ​സി​ൻ ബ്രാ​ഹി​മി ആ​ദ്യ​ഗോ​ൾ നേ​ടി. എ​ന്നാ​ൽ, ആ​വേ​ശ​ത്തി​ന്​ തി​രി​ച്ച​ടി ല​ഭി​ക്കാ​ൻ ഒ​രു മി​നി​റ്റി​െൻറ കാ​ത്തി​രി​പ്പു​പോ​ലു​മി​ല്ലാ​യി​രു​ന്നു. 63ാം മി​നി​റ്റി​ൽ ഉ​ജ്ജ്വ​ല​മാ​യൊ​രു ഫ്രീ​കി​ക്ക്​ ഷോ​ട്ടി​നെ ഹെ​​ഡ​റി​ലൂ​ടെ വ​ല​യി​ലാ​ക്കി മു​ഹ​മ്മ​ദ്​ നാ​ഹി​രി സ​മ​നി​ല നേ​ടി. ശേ​ഷം, ക​ളി എ​ക്​​സ്​​ട്രാ ടൈ​മി​ലേ​ക്ക്. ആ​ദ്യ പ​കു​തി​യി​ലെ 102ാം മി​നി​റ്റി​ൽ സീ​നി​യ​ർ ടീം ​അം​ഗം യു​സു​ഫ്​ ബി​ലൈ​ലി 40 വാ​ര അ​ക​ലെ നി​ന്നും തൊ​ടു​ത്ത വെ​ടി​ച്ചി​ല്ല്​​പോ​ലൊ​രു ഷോ​ട്ടി​ൽ അ​ൽ​ജീ​രി​യ വീ​ണ്ടും ലീ​ഡെ​ടു​ത്തു. ഗാ​ല​റി​ക്ക്​ ആ​ഘോ​ഷി​ക്കാ​ൻ ഏ​റെ വ​ക​ന​ൽ​കി​യ നി​മി​ഷം. എ​ന്നാ​ൽ, മ​റു​പ​ടി ല​ഭി​ക്കാ​നും അ​ധി​കം സ​മ​യ​മു​ണ്ടാ​യി​ല്ല. 111ാം മി​നി​റ്റി​ൽ ​ഫ്രീ​കി​ക്കി​നെ ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലാ​ക്കി ഡി​ഫ​ൻ​ഡ​ർ ബ​ദ്​​ർ ബി​​നൗ​ൻ സ​മ​നി​ല സ​മ്മാ​നി​ച്ചു. ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി​യ​പ്പോ​ൾ, അ​ൽ​ജീ​രി​യ​യു​ടെ എ​ല്ലാ ഷോ​ട്ടും ല​ക്ഷ്യ​ത്തി​ലെ​ത്തി. എ​ന്നാ​ൽ, മൊ​റോ​ക്കോ​യു​ടെ നാ​ലാം കി​ക്കെ​ടു​ത്ത ക​രിം ബെ​ർ​കു​വി​യു​ടെ ഷോ​ട്ട്​ ത​ട്ടി​യ​ക​റ്റി ഗോ​ൾ​കീ​പ്പ​ർ റ​യി​സ്​ മ​ഹ്​​ലൂ​ഹി വി​ജ​ശി​ൽ​പി​യാ​യി മാ​റി.

Show Full Article
TAGS:Fif Arab Cup: 
News Summary - Fif Arab Cup: Algeria beat Morocco in penalty shootout
Next Story