ആരാധകരേ ഇതിലേ...
text_fieldsദോഹ: വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഫിഫ അറബ് കപ്പ് ആരാധകരുടെ ആഹ്ലാദങ്ങൾക്കും ആഘോഷങ്ങൾക്കും വേദിയൊരുക്കി ലുസൈൽ സിറ്റി. ഡിസംബർ 18 വരെ ലുസൈൽ ബൊളെവാഡ് ഫാൻ സോണിൽ നിരവധിയാർന്ന ആഘോഷ പരിപാടികൾ അരങ്ങേറും.
ടൂർണമെന്റിൽ അണിനിരക്കുന്ന 16 അറബ് രാഷ്ട്രങ്ങളുടെയും സംസ്കാരിക ചിഹ്നങ്ങൾ ഒരുക്കി വിശാലമായ പവിലിയൻ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പൈതൃകം, ആചാരങ്ങൾ, ആർക്കിടെക്ചർ എന്നിവ ഇവിടെ പ്രദർശിപ്പിക്കുന്നതാകും പവിലിയൻ.
ബൊളിവാർഡിൽ എത്തുന്ന സന്ദർശകർക്കായി വിവിധ സാംസ്കാരിക പരിപാടികൾ, ലൈവ് ഷോകൾ, ഗെയിമുകൾ എന്നിവയും സംഘടിപ്പിക്കും.
ടൂർണമെന്റിലുടനീളം വൈകീട്ട് 5 മണി മുതൽ അർധരാത്രി വരെ ഫുട്ബാൾ മത്സരങ്ങളും മറ്റ് ആഘോഷ പരിപാടികൾക്കും ഫാൻ സോൺ വേദിയാകും. ഫുട്ബാൾ ആരാധകർക്ക് പ്രീമിയം ഡൈനിങ് ഓപ്ഷനുകളും വി.ഐ.പി ലോഞ്ചുകളും ഉപയോഗപ്പെടുത്തി ലൈവ് പരിപാടികളും, കൾചറൽ ഷോകൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഗെയിമുകൾ, വർക്ക്ഷോപ്പുകൾ എന്നിവയിലും പങ്കുചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

