Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​രു​ന്ന​ത്...

വ​രു​ന്ന​ത് ഫെ​സ്റ്റി​വ​ൽ കാ​ലം; വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യും കു​തി​ക്കും

text_fields
bookmark_border
വ​രു​ന്ന​ത് ഫെ​സ്റ്റി​വ​ൽ കാ​ലം;  വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യും കു​തി​ക്കും
cancel
camera_alt

ക​താ​റ ക​ട​ൽ​തീ​ര​ത്ത് ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​ർ

ദോ​ഹ: 2023 അ​വ​സാ​ന പാ​ദ​ത്തി​ൽ ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ട്രാ​വ​ൽ ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി വി​ദ​ഗ്ധ​ൻ.വ​രു​ന്ന ഒ​ക്ടോ​ബ​റി​ൽ ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ ഗ്രാ​ൻ​ഡ് പ്രി​ക്‌​സി​നും ദോ​ഹ എ​ക്‌​സ്‌​പോ 2023നും ​ഖ​ത്ത​ർ വേ​ദി​യാ​കു​ക​യാ​ണെ​ന്നും ന​വം​ബ​റി​ൽ മോ​ട്ടോ ജി​പി വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ക്കു​മെ​ന്നും ‘ദ ​നെ​ഡ് ദോ​ഹ’​സെ​യി​ൽ​സ് ആ​ൻ​ഡ് റ​വ​ന്യൂ ഡ​യ​റ​ക്ട​ർ ദീ​പ് കു​മാ​ർ സി​ന്ധി പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ജ്യ​ത്തേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കാ​യി​രി​ക്കു​മെ​ന്നും സി​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രും മാ​സ​ങ്ങ​ളി​ൽ ഹോ​ട്ട​ൽ മു​റി​ക​ളു​ൾ​പ്പെ​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ആ​വ​ശ്യം വ​ർ​ധി​ക്കും.

ഷോ​ൾ​ഡ​ർ സീ​സ​ണാ​യി ക​ണ​ക്കാ​ക്കു​ന്ന ഡി​സം​ബ​റി​ൽ പോ​ലും ഷെ​ഡ്യൂ​ൾ ചെ​യ്ത സ​മ്മേ​ള​ന​ങ്ങ​ൾ, ഫോ​റ​ങ്ങ​ൾ, പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര യോ​ഗ​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, വെ​ല്ലു​വി​ളി നി​റ​ഞ്ഞ വേ​ന​ലി​ന് ശേ​ഷം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ഒ​രു കു​തി​പ്പി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

വ​ർ​ഷം മു​ഴു​വ​നും ഖ​ത്ത​റി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ലോ​കോ​ത്ത​ര പ​രി​പാ​ടി​ക​ളാ​ണ് ഖ​ത്ത​ർ ക​ല​ണ്ട​റി​ലു​ള്ള​തെ​ന്നും ഖ​ത്ത​ർ ടൂ​റി​സം സി.​ഇ.​ഒ ബെ​ർ​തോ​ൾ​ഡ് ട്രെ​ങ്ക​ൽ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഖ​ത്ത​റി​നു​ള്ള വി​നോ​ദ​സ​ഞ്ചാ​ര വ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ച​നം ഈ ​പ്ര​തീ​ക്ഷ​ക​ളെ ശ​രി​വെ​ക്കു​ന്ന​താ​യി​രു​ന്നെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ജ​ർ​മ​ൻ ഒ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മാ​യ സ്റ്റാ​റ്റി​സ്റ്റ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​പ​ണി​യി​ലെ വ​രു​മാ​നം ഈ ​വ​ർ​ഷം 11.29 ദ​ശ​ല​ക്ഷം ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം സ്ഥി​ര​മാ​യ വാ​ർ​ഷി​ക വ​ള​ർ​ച്ച നി​ര​ക്ക് 11.13 ശ​ത​മാ​ന​വും സ്റ്റാ​റ്റി​സ്റ്റ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ​യൊ​ക്കെ ഫ​ല​മാ​യി 2027ഓ​ടെ 17.22 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​പ​ണി വ്യാ​പ്തി​യും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഹോ​ട്ട​ലു​ക​ൾ ഈ ​വ​ർ​ഷം 215.10 ദ​ശ​ല​ക്ഷം ഡോ​ള​റു​മാ​യി വി​പ​ണി​യി​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​തോ​റി​റ്റി (പി.​എ​സ്.​എ) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 72 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ​ത്തി​യ ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ 37 ശ​ത​മാ​ന​വും ഗ​ൾ​ഫ് സ​ഹ​ക​ര​ണ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. 29 ശ​ത​മാ​നം ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും 17 ശ​ത​മാ​നം യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള​വ​രും 9 ശ​ത​മാ​നം അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്.

ക​ര, വ്യോ​മ, നാ​വി​ക അ​തി​ർ​ത്തി​ക​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ ഖ​ത്ത​റി​ലെ​ത്തി​യ​പ്പോ​ൾ ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ 66 ശ​ത​മാ​നം വി​മാ​നം വ​ഴി​യാ​ണ് എ​ത്തി​യ​ത്.ആ​വേ​ശ​ക​ര​മാ​യ പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​വ​ലു​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​വാ​ഹ​വും കാ​ര​ണം രാ​ജ്യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല ഈ ​വ​ർ​ഷാ​വ​സാ​ന പാ​ദ​ത്തി​ൽ ലാ​ഭ​ക​ര​മാ​യി മു​ന്നേ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024 ജ​നു​വ​രി​യി​ൽ ഏ​ഷ്യ​ൻ ക​പ്പി​ന് ഖ​ത്ത​ർ വേ​ദി​യാ​കു​മ്പോ​ൾ, പു​തു​വ​ർ​ഷ​ത്തി​ലും ഖ​ത്ത​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ തു​ട​ക്കം ല​ഭി​ക്കു​മെ​ന്നും വി​പ​ണി വി​ദ​ഗ്ധ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Festival seasonentertainment sector
News Summary - Festival season is coming; The entertainment sector will also boom
Next Story