Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച്: ‘ദോഹ ടാറ്റൂ ഫെസ്റ്റിവൽ’ ഖത്തറിൽ ഒരുങ്ങുന്നു

text_fields
bookmark_border
ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച്: ‘ദോഹ ടാറ്റൂ ഫെസ്റ്റിവൽ’ ഖത്തറിൽ ഒരുങ്ങുന്നു
cancel
Listen to this Article

ദോഹ: ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് മിലിട്ടറി മ്യൂസിക് ആൻഡ് മാർച്ച് ‘ദോഹ ടാറ്റൂ ഫെസ്റ്റിവൽ’ ഖത്തറിൽ ഒരുങ്ങുന്നു. ​ദോഹയിൽ ആദ്യമായി നടക്കുന്ന ടാറ്റൂ ഫെസ്റ്റിവൽ ​ഡിസംബർ 16 മുതൽ 20 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ദോഹയിൽ പരിപാടി നടക്കുക.

കതാറ കൾചറൽ വില്ലേജിൽ നടക്കുന്ന പരിപാടിയിൽ ദേശീയ -അന്തർദേശീയ ബാൻഡുകൾ അണിനിരക്കും. സാംസ്കാരിക പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ എന്നിവയുൾപ്പെടെ വിവിധ ഇവന്റുകളും ടാറ്റൂ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. ​

മേഖലയിൽ ആദ്യമായാണ് ഖത്തർ ടാറ്റൂ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രിയുടെ നിയമോപദേഷ്ടാവും സംഘാടക സമിതി ചെയർമാനുമായ മേജർ ജനറൽ ഡോ. അബ്ദുല്ല യൂസഫ് അൽ മാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാംസ്കാരിക -കലാ കൈമാറ്റത്തിനുള്ള വേദിയെന്ന നിലയിൽ ദോഹയുടെ പങ്ക് അടിവരയിടുന്നതാകും പരിപാടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Festival of Military Music and March: ‘Doha Tattoo Festival’ is getting ready in Qatar
Next Story