Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ഹൃ​ദ വേ​ദി...

സൗ​ഹൃ​ദ വേ​ദി സൗ​ഹൃ​ദോ​ത്സ​വം

text_fields
bookmark_border
Festival celebration
cancel
camera_alt

തൃ​ശൂ​ർ സൗ​ഹൃ​ദ വേ​ദി-​ടി.​എ.​സി സൗ​ഹൃ​ദോ​ത്സ​വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യും ടി.​എ.​സി ഖ​ത്ത​റും സം​യു​ക്ത​മാ​യി സൗ​ഹൃ​ദോ​ത്സ​വം 2024 സം​ഘ​ടി​പ്പി​ച്ചു.ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ടി​ലെ അ​ൽ അ​ഷ്ബ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ അ​ര​ങ്ങേ​റി​യ ഈ​ദ്, വി​ഷു, ഈ​സ്റ്റ​ർ സം​ഗ​മ​മാ​യ ‘സൗ​ഹൃ​ദോ​ത്സ​വം’ നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, ഫാ​ഷ​ൻ ഷോ, ​ന​ട​ൻ പാ​ട്ടു​ക​ൾ, ബാ​ൻ​ഡ് തു​ട​ങ്ങി ക​ലാ​വി​സ്മ​യ​ങ്ങ​ളു​ടെ തൃ​ശൂ​ർ പൂ​ര​മാ​യി.

സൗ​ഹൃ​ദ വേ​ദി​യു​ടെ ക​ലാ​കാ​ര​ന്മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ടാ​ക് ഖ​ത്ത​ർ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ക​ലാ​സ​ന്ധ്യ​ക്ക് 500 ൽ​പ​രം ക​ലാ​പ്രേ​മി​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ചു. വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു ജ​യ​റാം സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​എ​സ്. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി.​എ.​സി ഖ​ത്ത​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​സി​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സൗ​ഹൃ​ദ​വേ​ദി ട്ര​ഷ​റ​ർ ഇ​ൻ ചാ​ർ​ജ് ജ​യാ​ന​ന്ദ്, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ റെ​ജീ​ന സ​ലീം എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ൾ​ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ഷാ​ദ് ഹൈ​ദ​രാ​ലി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarFestival celebrationThrissur
News Summary - Festival celebration
Next Story