ഫിറോസ്-ധൻരാജ് ഓർമയിൽ അഖിലേന്ത്യാ സെവൻസിന് ഇന്ന് കിക്കോഫ്
text_fieldsസോൾ ഖത്തർ എ.എസ്. ഫിറോസ്-ധൻരാജ് മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ് ബ്രോഷർ പ്രകാശനം ഐ.എസ്.സി പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് നിർവഹിക്കുന്നു
ദോഹ: കളിക്കളത്തിൽ ജ്വലിച്ചുനിൽക്കെ മൺമറഞ്ഞ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ എ.എസ്. ഫിറോസ്- ധൻരാജ് എന്നിവരുടെ സ്മരണാർഥം ഖത്തറിലെ ഫുട്ബാൾ പ്രേമികളുടെ കൂട്ടായ്മയായ സോൾ ഖത്തർ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച കിക്കോഫ്. ജൂലൈ 14, 15, 21, 22 തീയതികളിലാണ് മത്സരങ്ങൾ. ഖത്തറിലെ മുൻനിര ഇന്ത്യൻ ക്ലബുകൾ ഏറ്റുമുട്ടുന്ന സെവൻസ് ചാമ്പ്യൻഷിപ്പിന്‍റെ ബ്രോഷർ പ്രകാശനം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നിർവഹിച്ചു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് പ്രകാശനം ചെയ്തു. ജൂലൈ 22ന് നടക്കുന്ന ഫൈനലിൽ മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ ഐ.എം. വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും.
മിസൈമീറിലെ ഹാമിൽട്ടൻ ഇന്‍റർനാഷനൽ സ്കൂൾ മത്സരങ്ങളുടെ വേദിയാവും. അലി ഇന്‍റർനാഷനൽ, കടപ്പുറം എഫ്.സി, എച്ച്.ആർ.എം.ഇസഡ്.എഫ്.സി, ഫ്രൈഡേ എഫ്.സി, ഓർബിറ്റ് എഫ്.സി, ഒലെ എഫ്.സി, ൈഫ്ലവെൽ ടൂർസ് അമിഗോസ് എഫ്.സി, യൂനിവേഴ്സൽ ഖത്തർ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
മുൻ ഇന്ത്യൻ താരവും കേരളത്തിന്‍റെ മികച്ച പ്രതിരോധ താരവുമായിരുന്ന എ.എസ്. ഫിറോസിനെയും വിവ കേരള ക്യാപ്റ്റനും മുഹമ്മദൻസ്, മോഹൻ ബഗാൻ ഉൾപ്പെടെയുള്ള ടീമുകളുടെ മുൻ താരമായ ധൻരാജിനെയും അനുസ്മരിക്കാനുള്ള ഖത്തറിലെ ഫുട്ബാൾ പ്രേമികളുടെ ശ്രമത്തെ ഐ.എം. വിജയൻ അഭിനന്ദിച്ചു.
ടൂർണമെന്റിന് വിജയാശംസകൾ നേർന്നുകൊണ്ട് ഇന്ത്യയിൽനിന്നുമുള്ള പ്രമുഖ വ്യക്തികളുടെ വിഡിയോ സന്ദേശങ്ങൾ ലോഗോ പ്രകാശന ചടങ്ങിൽ പ്രദർശിപ്പിച്ചു. ടൈറ്റിൽ സ്പോൺസർ സിറ്റി എക്സ്ചേഞ്ച് പ്രതിനിധി നിർബാദ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ , സോൾ ഖത്തർ പ്രസിഡന്‍റും മുൻ കേരളതാരവുമായ ഹേമനാഥ്, സെക്രട്ടറി സുവിത് വാഴപ്പുള്ളി, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് റാഷിദ്, ടൂർണമെന്റ് കോഓഡിനേറ്റർ ജിനൻ മുകുന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

