ഫലസ്തീനികളെ പങ്കെടുപ്പിച്ച് ഫെൻസിങ് ഫെസ്റ്റിവൽ
text_fieldsഖത്തർ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിച്ച ഫെൻസിങ്
ഫെസ്റ്റിൽനിന്ന്
ദോഹ: ഗസ്സയിൽനിന്നുള്ള ഫലസ്തീനികളെ പങ്കെടുപ്പിച്ച് ഖത്തർ ഒളിമ്പിക് കമ്മിറ്റി സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെയും ഖത്തർ ഫെൻസിങ് ഫെഡറേഷന്റെയും സഹകരണത്തോടെ ഫെൻസിങ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
ക്യു.എഫ്.എഫ് പരിശീലന ഹാളിൽ നടന്ന പരിപാടിയിൽ 20 ഫലസ്തീനികൾ പങ്കെടുത്തു. യുദ്ധത്തിന്റെയും ഇസ്രായേൽ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ കായിക പ്രവർത്തനങ്ങൾ അസാധ്യമായ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമായാണ് ‘എല്ലാവർക്കും സ്പോർട്സ്’ തലക്കെട്ടിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും സഹിഷ്ണുതയും പരസ്പര ബഹുമാനവും ഉറപ്പാക്കുന്നതിലും സ്പോർട്സ് വലിയ സ്വാധീനം ചെലുത്തുന്നതായി ഇവൻറ് ഡയറക്ടർ അബ്ദുല്ല ഈസ അൽ ഹറമി പറഞ്ഞു. യുദ്ധത്തിൽ പരിക്കേറ്റും മാതാപിതാക്കൾക്കൊപ്പവുമെത്തിയ ഫലസ്തീനി കുട്ടികൾക്കായി ‘ജനറേഷൻ അമേസിങ്’ തലക്കെട്ടിൽ മക്തബ സമ്മർ ക്യാമ്പ് നടത്തുന്നുണ്ട്.
രണ്ട് ഘട്ടമായാണ് ക്യാമ്പ് നടത്തുക. നാല് മുതൽ എട്ടുവയസ്സ് വരെയുള്ള കുട്ടികൾക്കായി നടത്തുന്ന ആദ്യ ക്യാമ്പ് ആരംഭിച്ച് കഴിഞ്ഞു. ജൂലൈ 25ന് സമാപിക്കും. ഒമ്പത് മുതൽ 16 വരെ പ്രായമുള്ളവർക്കായി ആഗസ്റ്റ് നാലുമുതൽ 22 വരെയാണ് രണ്ടാമത്തെ ക്യാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

