Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ പ​രി​ശീ​ല​ക...

ഖ​ത്ത​ർ പ​രി​ശീ​ല​ക പ​ദ​വി​യൊ​ഴി​ഞ്ഞ് ഫെ​ലി​ക്സ് സാ​ഞ്ച​സ്

text_fields
bookmark_border
ഖ​ത്ത​ർ പ​രി​ശീ​ല​ക പ​ദ​വി​യൊ​ഴി​ഞ്ഞ്  ഫെ​ലി​ക്സ് സാ​ഞ്ച​സ്
cancel

ദോ​ഹ: ഖ​ത്ത​ർ ഫു​ട്ബാ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ പ​രി​ശീ​ല​ക​ൻ ഫെ​ലി​ക്സ് സാ​ഞ്ച​സ് സ്ഥാ​ന​മൊ​ഴി​ഞ്ഞു. സാ​ഞ്ച​സും ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും (ക്യു.​എ​ഫ്.​എ) ത​മ്മി​ലു​ണ്ടാ​ക്കി​യ ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ പ്ര​കാ​ര​മാ​ണ് ​ഖ​ത്ത​ർ കോ​ച്ച് സ്ഥാ​ന​ത്തു​നി​ന്ന് അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ച​ര വ​ർ​ഷ​മാ​യി ഫെ​ലി​ക്സ് പ​രി​ശീ​ല​ക​നാ​യി ഉ​ണ്ടാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് ഫു​ട്ബാ​ളി​ൽ ഖ​ത്ത​ർ ത​ങ്ങ​ളു​ടെ എ​ക്കാ​ല​​ത്തെ​യും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൊ​യ്തെ​ടു​ത്ത​ത്. ഏ​ഷ്യ​ൻ ക​പ്പ് ചാ​മ്പ്യ​ൻ പ​ട്ട​ത്തി​ലേ​ക്ക് ടീ​മി​നെ ന​യി​ച്ച അ​ദ്ദേ​ഹം, കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ൽ ഖ​ത്ത​റി​നെ സെ​മി​ഫൈ​ന​ലി​ലെ​ത്തി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, സ്വ​ന്തം മ​ണ്ണി​ൽ ന​ട​ന്ന ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഖ​ത്ത​റി​ന് പ്ര​തീ​ക്ഷ​ക്കൊ​ത്തു​യ​രാ​ൻ ക​ഴി​യാ​തെ പോ​യ​താ​ണ് സാ​ഞ്ച​സി​ന്റെ പ​ടി​യി​റ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഗ്രൂ​പ് റൗ​ണ്ടി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​ക​ളും തോ​റ്റ ഖ​ത്ത​ർ, ഈ ​ലോ​ക​ക​പ്പി​ലെ 32 ടീ​മു​ക​ളി​ൽ ക​ളി​നി​ല​വാ​ര​ത്തി​ൽ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യാ​ണ് ക​ളം​വി​ട്ട​ത്. ഡി​സം​ബ​ർ 31ന് ​ക​രാ​ർ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സാ​ഞ്ച​സും ക്യു.​എ​ഫ്.​എ​യും തീ​രു​മാ​നി​ച്ച​ത്. പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക്യു.​എ​ഫ്.​എ. പു​തി​യ കോ​ച്ചി​ന്റെ കാ​ര്യ​ത്തി​ൽ ​അ​സോ​സി​യേ​ഷ​ൻ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും.

‘‘ഫെ​ലി​ക്സ് ഞ​ങ്ങ​ളു​ടെ കോ​ച്ച് മാ​ത്ര​മാ​യി​രു​ന്നി​ല്ല, അ​ടു​ത്ത സു​ഹൃ​ത്തും കൂ​ടി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഖ​ത്ത​ർ ഫു​ട്ബാ​ളി​ൽ അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്ന വി​ജ​യ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ എ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കും. കോ​ച്ച് ഫെ​ലി​ക്സി​ന് ഞ​ങ്ങ​ളു​ടെ​യൊ​ക്കെ​യു​ള്ളി​ൽ പ്ര​ത്യേ​ക ഇ​ട​മാ​ണു​ള്ള​ത്. ഖ​ത്ത​റി​നെ സ്വ​ന്തം വീ​ടാ​യി അ​ദ്ദേ​ഹം എ​ക്കാ​ല​വും ക​രു​തു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു’’ -ക്യു.​എ​ഫ്.​എ ​പ്ര​സി​ഡ​ന്റ് ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

‘അ​ൽ അ​ന്ന​ബി’​ക്കൊ​പ്പ​മു​ള്ള വേ​ള​ക​ൾ മ​ഹ​ത്ത​ര​മാ​യി​രു​ന്നു​വെ​ന്ന് സാ​ഞ്ച​സ് പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. ‘‘ക​ഴി​ഞ്ഞ അ​ഞ്ച​ര വ​ർ​ഷം ഖ​ത്ത​ർ സീ​നി​യ​ർ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ​വേ​ള​ക​ൾ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​യി​രു​ന്നു. എ​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച ക്യു.​എ​ഫ്.​എ​ക്കും പ്ര​സി​ഡ​ന്റ് ശൈ​ഖ് ഹ​മ​ദി​നും രാ​ജ്യ​ത്തെ സ​മു​ന്ന​ത നേ​താ​ക്ക​ന്മാ​ർ​ക്കു​മൊ​​​ക്കെ അ​ക​മ​ഴി​ഞ്ഞ ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ​വ​രും ന​ൽ​കി​യ പി​ന്തു​ണ​യാ​ൽ ന​മ്മ​ൾ ഒ​ന്നി​ച്ചു​നേ​ടി​യ​ത് പ​ല​തു​മാ​യി​രു​ന്നു. ഖ​ത്ത​റും ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളും ഇ​ന്നാ​ട്ടി​ലെ ഫു​ട്ബാ​ളും എ​ക്കാ​ല​വും എ​ന്റെ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കും. മ​റ്റാ​രെ​ങ്കി​ലും ടീ​മി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ല്ല സ​മ​യ​മാ​ണി​ത്. എ​നി​ക്കാ​ക​ട്ടെ, പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള വേ​ള​യും’’ -സാ​ഞ്ച​സ് പ​റ​ഞ്ഞു. 2017ലാ​ണ് ഖ​ത്ത​ർ സീ​നി​യ​ർ ടീം ​പ​രി​ശീ​ല​ക​നാ​യി സാ​ഞ്ച​സ് ചു​മ​ത​ല​​യേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignsFelix SanchezQatar coach
News Summary - Felix Sanchez resigns as Qatar coach
Next Story