Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ് ഒഴിയുന്ന...

കോവിഡ് ഒഴിയുന്ന ആശ്വാസത്തിൽ പെരുന്നാൾ ആഘോഷം

text_fields
bookmark_border
കോവിഡ് ഒഴിയുന്ന ആശ്വാസത്തിൽ പെരുന്നാൾ ആഘോഷം
cancel
camera_alt

കോവിഡ്​ ചട്ടം പാലിച്ച്​ നടന്ന ഈദ്​ഗാഹ്​                                                                                                             ഫോ​ട്ടോ: പെനിൻസുല

ദോഹ: സ്വദേശികളും വിദേശികളുമടങ്ങുന്ന ഖത്തറിലുള്ളവർ കോവിഡ്​ പ്രതിസന്ധിയിലും ചെറിയ പെരുന്നാൾ ആഘോഷിച്ചു. ചട്ടങ്ങൾ പാലിച്ചായിരുന്നു ഈദ്​ഗാഹുകളിലും പള്ളികളിലും ഈദ്​​ നമസ്​കാരം നടന്നത്​. ആകെ 1028 ഇടങ്ങളിലാണ്​ പെരുന്നാൾ നമസ്​കാരം ഉണ്ടായിരുന്നത്​. രാജ്യത്ത്​ കോവിഡ്​ രോഗികൾ കുറഞ്ഞുവരുകയും കോവിഡ്​ മുക്തർ കൂടിവരുകയും ചെയ്യുന്ന ആശ്വാസത്തിൽ കൂടിയായിരുന്നു ഇത്തവണത്തെ ഈദ്​ ആഘോഷം. കഴിഞ്ഞ ചെറിയ പെരുന്നാളിന്​ രാജ്യത്ത്​ പള്ളികൾ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ, ഇത്തവണ പള്ളികളെല്ലാം തുറന്നതും വിശ്വാസികൾക്ക്​ ആശ്വാസം നൽകുന്നതായി. രാവിലെ 5.05നായിരുന്നു നമസ്​കാരം. വിശ്വാസികൾ നേരത്തേ തന്നെ പള്ളികളിലെത്തിയിരുന്നു.

മലയാളികൾ ഈദ്​ഗാഹുകളിൽ പ​ങ്കെടുക്കാനാണ്​ ഏറെയും താൽപര്യം കാണിച്ചത്​. ഇസ്രായേൽ ക്രൂരതയിൽ പ്രയാസമുനുഭവിക്കുന്ന ഫലസ്​തീനികൾക്കായി ഇമാമുമാർ പള്ളികളിൽ പ്രാർഥന നടത്തി. ഫലസ്​തീനായി ഒന്നിക്കണമെന്ന ആഹ്വാനവുമുണ്ടായി. കോവിഡ്​ ചട്ടങ്ങൾ പാലിക്കുന്നത്​ പരിശോധിക്കാനായി പൊലീസ്​ നിരീക്ഷണവും ശക്​തമായിരുന്നു. പെരുന്നാൾ ദിനങ്ങളിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന്​ വൻനടപടികളാണ്​ ഗതാഗതവകുപ്പ്​ സ്വീകരിച്ചിരുന്നത്​. മലയാളികളടക്കമുള്ള പ്രവാസികളുടെ പെരുന്നാൾ സംഗമങ്ങളും ആ​േഘാഷങ്ങളും ഇത്തവണയും ഉണ്ടായിരുന്നില്ല.

എന്നാൽ, മിക്ക കൂട്ടായ്​മകളുടെയും നേതൃത്വത്തിൽ വിവിധ ഓൺലൈൻ ഈദ്​ പരിപാടികൾ നടക്കുന്നുണ്ട്​. സാ​ങ്കേതിക മികവിൽ തയാറാകുന്ന ഇത്തരത്തിലുള്ള പരിപാടികൾക്ക്​ നല്ല കാഴ്​ചക്കാരുമുണ്ട്​. ഖത്തറിലെയും നാട്ടിലെയും ഗായകരെ പ​ങ്കെടുപ്പിച്ചാണ്​ ഓൺലൈൻ സംഗീതപരിപാടികൾ ഒരുക്കിയിരിക്കുന്നത്​. റമദാനിൽ പ്രത്യേക ക്ലാസുകളും ഓൺലൈനിൽ വ്യാപകമായി നടന്നിരുന്നു. പെരുന്നാൾ പിറ്റേന്ന്​ ആഴ്​ചാവധിദിനമായ വെള്ളിയാഴ്​ച ആയതിനാൽ ബാച്​ലേഴ്​സിനും തൊഴിലാളികൾക്കും യാത്രകൾ നടത്താനുള്ള സൗകര്യം കൂടുതൽ ലഭ്യമായിട്ടുണ്ട്​. വെള്ളിയാഴ്​ച ജുമുഅ പ്രഭാഷത്തിലും ഫലസ്​തീനിനായി ഇമാമുമാർ പ്രാർഥന നടത്തി.

ബീച്ചുകളിൽ തിരക്ക്​

രാജ്യത്തെ ബീച്ചുകളിൽ പെരുന്നാൾ ആഘോഷിക്കാനായി നിരവധിപേരാണ്​ എത്തിയത്​. അൽവക്​റ ബീച്ച്​, സീലൈൻ ബീച്ച്​ തുടങ്ങിയ കേന്ദ്രങ്ങളിൽ കുടുംബങ്ങളടക്കമുള്ളവരുടെ തിരക്കുണ്ടായി. നല്ല കാലാവസ്​ഥയുമായതിനാൽ വൈകുന്നേരത്തോടെ തന്നെ ബീച്ചുകളിൽ ആളുകൾ എത്തിയിരുന്നു.

അതേസമയം, സൂഖുകൾ പോലുള്ളവയുടെ ചില ഭാഗങ്ങളിൽ പെരുന്നാൾ ദിവസം കുടുംബങ്ങൾക്ക്​ മാത്രമേ പ്ര​ശേനം ഉണ്ടായിരുന്നുള്ളൂ. ഖത്തറിൽ മേയ്​ ഒമ്പത്​ ഞായറാഴ്​ച മുതൽ മേയ്​ 18 ചൊവ്വാഴ്​ച വരെയാണ്​ പെരുന്നാൾ പൊതുഅവധി. മേയ്​ 19 ബുധനാഴ്​ച മുതൽ ജിവനക്കാർ ജോലിക്ക്​ ഹാജരാകണം. അതേസമയം സ്വകാര്യസ്​ ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്​ പെരുന്നാൾ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും മാത്രമാണ്​ അവധി ലഭിക്കുന്നത്​. എന്നിരുന്നാലും ആഘോഷദിനങ്ങൾ തന്നെയാണ്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-Fitr#Covid19
News Summary - Feasting in the relief of Covid's departure
Next Story