Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകരുതലി​െൻറ പെരുന്നാൾ...

കരുതലി​െൻറ പെരുന്നാൾ ആഘോഷം

text_fields
bookmark_border
കരുതലി​െൻറ പെരുന്നാൾ ആഘോഷം
cancel
camera_alt

വജബ ഈദ്​ ഗാഹിൽ​ നടന്ന ബലി പെരുന്നാൾ നമസ്​കാരത്തിൽ പ​ങ്കെടുക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

ദോഹ: തക്​ബീർ ധ്വനികൾ മുഴക്കി ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും വിശ്വാസി സമൂഹം ഒഴുകിയ പുലർകാലം. കോവിഡിനെ ഒരുപരിധിവരെ പിടിച്ചുകെട്ടിയ ആശ്വാസത്തിലെത്തിയ ബലിപെരുന്നാൾ ഇബ്രാഹിം നബിയുടെ ത്യാഗസ്​മരണകൾക്കൊപ്പം, മഹാമാരിക്കെതിരായ വിജയത്തിൻെറ വിളംബരം കൂടിയായി. സ്വദേശികളും വിദേശികളും ഒന്നായി, പ്രാർഥനാ നിർഭരമായ പകൽ. പ്രഭാത നമസ്​കാരത്തിനു പിന്നാലെ, എല്ലാ ദിക്കുകളിൽ നിന്നും മൂഴങ്ങിക്കേട്ട തക്​ബീർ ധ്വനികളോടെയാണ്​ പെരുന്നാൾ പുലരി പിറന്നത്​. ​അതിരാവിലെതന്നെ നഗരവീഥികളെല്ലാം പള്ളികളിലേക്കുള്ള തിരക്കിലായി. എങ്കിലും, ഗതാഗതക്കുരുക്കുകളില്ലാതെതന്നെ വാഹനങ്ങൾ ഒഴുകി.

5.10നായിരുന്നു രാജ്യത്തെല്ലായിടത്തും ബലിപെരുന്നാൾ നമസ്​കാരങ്ങൾ. മാസ്​കണിഞ്ഞും സാമൂഹിക അകലം പാലിച്ചും, കോവിഡ്​ മുൻകരുതലുകൾ സ്വീകരിച്ചുംതന്നെ വിശ്വാസികൾ അണിനിരന്നു. കുട്ടികൾക്കും സ്​ത്രീകൾക്കും ഈദ്​ഗാഹിലും പള്ളികളിലും നമസ്​കാരത്തിന്​ സൗകര്യമുണ്ടാവില്ലെന്ന്​ അറിയിപ്പുണ്ടായിരുന്നെങ്കിലും പെരുന്നാൾ സുദിനത്തിൽ കുടുംബനാഥന്മാർക്കൊപ്പം കൈപിടിച്ച്​ അവരും ഇറങ്ങി. ​ഇമാം അബ്​ദുൽ വഹാബ്​ പള്ളി (ഗ്രാൻഡ്​​ മോസ്​ക്​) ഉൾപ്പെടെ പ്രധാന പെരുന്നാൾ നമസ്​കാര കേ​ന്ദ്രങ്ങളിൽ വലിയ തോതിൽതന്നെ സ്​ത്രീകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പള്ളികളും ഈദ്​ഗാഹുകളുമായി 924 കേന്ദ്രങ്ങളിലാണ്​ നമസ്​കാരം നടന്നത്​. ​ശേഷം, ഖുതുബ (പ്രഭാഷണം) കൂടി കഴിഞ്ഞ്​ അരമണിക്കൂറിനുള്ളിൽ തന്നെ എല്ലാവരും പിരിഞ്ഞു.

കോവിഡ്​ മുൻ കരുതൽ എന്ന നിലയിൽ ഹസ്​തദാനവും, ആലിംഗനവുമെല്ലാം ഒഴിവാക്കിയായിരുന്നു വിശ്വാസികളുടെ സൗഹൃദ പങ്കിടലും ഈദ്​ ആശംസ നേരലും. ഈദ്​ഗാഹുകളിലും പള്ളികളിലുമായി മലയാളി സാന്നിധ്യവും ശ്രദ്ധേയമായി. അറബ്​ വസ്​ത്രങ്ങളിലും, വെള്ളമുണ്ടുടുത്ത്​ തനി നാടൻ മലയാളികളായുംതന്നെ അവർ പെരുന്നാൾ ആഘോഷത്തിൽ അലിഞ്ഞുചേർന്നു. മാനവരാശിയുടെയും, അയൽ രാജ്യങ്ങളുടെയും ഇസ്​ലാമിക ലോകത്തിൻെറയും നന്മകർക്കായി പ്രാർഥിച്ചും, ഇബ്രാഹിം നബിയുടെ സ്​മരണകൾ ഉദ്​ഘോഷിച്ചുമായിരുന്നു വിവിധ പള്ളികളിലെ പെരുന്നാൾ പ്രഭാഷണങ്ങൾ. കോവിഡ്​ ചട്ടങ്ങൾ പാലിക്കുന്നത്​ പരിശോധിക്കാനായി പൊലീസ്​ നിരീക്ഷണം ശക്തമായിരുന്നു. പെരുന്നാൾ ദിനങ്ങളിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന്​ വൻനടപടികളാണ്​ ഗതാഗതവകുപ്പ്​ സ്വീകരിച്ചിരുന്നത്​. മലയാളികളടക്കമുള്ള പ്രവാസികളുടെ വിശാലമായ പെരുന്നാൾ സംഗമങ്ങളും ആ​േഘാഷങ്ങളും ഇല്ലെങ്കിലും വാക്​സിൻ എടുത്തവർക്ക്​ നിയന്ത്രണങ്ങളോടെ പരിമിതമായ അളവിൽ സംഗമിക്കാൻ അനുവാദമുണ്ട്​. വിവിധ കൂട്ടായ്​മകളുടെ നേതൃത്വത്തിൽ ഓൺലൈൻ ഈദ്​ പരിപാടികളും, ചെറിയ സദസ്സിനു മുന്നിൽ ഇശൽ പരിപാടികളും വരും ദിവസങ്ങളിൽ നടക്കുന്നുണ്ട്​. കേരളത്തിൽ ബുധനാഴ്​ചയാണ്​ പെരുന്നാൾ.

ബീച്ചുകളിൽ തിരക്ക്​

രാജ്യത്തെ ബീച്ചുകളിൽ പെരുന്നാൾ ആഘോഷിക്കാനായി നിരവധിപേരാണ്​ എത്തിയത്​. അൽവക്​റ ബീച്ച്​, സീലൈൻബീച്ച്​ തുടങ്ങിയ കേന്ദ്രങ്ങളിൽ കുടുംബങ്ങളടക്കമുള്ളവരുടെ തിരക്കുണ്ടായി. പകലിൽ കനത്തചൂടും ഹുമിഡിറ്റിയുമായതിനാൽ, വൈകീ​ട്ടോടെയായിരുന്നു ബീച്ചുകളിൽ തിരക്ക്​ അനുഭവപ്പെട്ടത്​. അതേസമയം, സൂഖുകൾ പോലുള്ളവയുടെ ചില ഭാഗങ്ങളിൽ പെരുന്നാൾ ദിവസം കുടുംബങ്ങൾക്ക്​ മാത്രമേ പ്ര​വേശനം ഉണ്ടായിരുന്നുള്ളൂ. ഖത്തറിൽ ജൂലൈ 18 മുതൽ 25 വരെയാണ്​ പെരുന്നാൾ പൊതുഅവധി. 26 മുതൽ ജിവനക്കാർ ജോലിക്ക്​ ഹാജരാകണം. അതേസമയം, സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്​ പെരുന്നാൾ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും മാത്രമാണ്​ അവധി ലഭിക്കുന്നത്​. എന്നിരുന്നാലും ആഘോഷദിനങ്ങൾതന്നെയാണ്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Feast of the Resurrection
Next Story