Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതീച്ചൂടിനരികിലെ...

തീച്ചൂടിനരികിലെ പെരുന്നാൾ

text_fields
bookmark_border
തീച്ചൂടിനരികിലെ പെരുന്നാൾ
cancel
camera_alt

അബ്​ദുസ്സലാം പാചകപ്പുരയിൽ

​കോഴിക്കോട്​ കീഴ്​പയ്യൂരിലെ അബ്​ദുൽ സലാമിന്​ പ്രവാസത്തി​െൻറ 30 വർഷത്തിനിടയിലാണ്​ ഈ പെരുന്നാൾ വന്നെത്തുന്നത്​. 1991ൽ ഒമാനിൽ തുടങ്ങി, കുവൈത്തും ബഹ്​റൈനും കടന്ന്​ ഖത്തറിലെത്തിയ പ്രവാസ ജീവിതത്തിൽ മൂന്ന്​ പതിറ്റാണ്ട്​ പിന്നിട്ടു. പാചകത്തിലെ കൈപ്പുണ്യവും കൊതിയൂറുന്ന ഭക്ഷണത്തോടൊപ്പം വിളമ്പുന്ന സ്​നേഹവുമാണ്​ അടുപ്പക്കാർക്ക്​ സലാംഇക്ക.

പെരുന്നാളുകളിലും അദ്ദേഹത്തി​െൻറ ദൈനംദിന ചിട്ടയിൽ മാറ്റങ്ങളൊന്നുമില്ല. രാവിലെ കുളിച്ച്​, പുതുവസ്​ത്രമണിഞ്ഞ്​ പള്ളിയിലെത്തി പെരുന്നാൾ നമസ്​കാരം നിർവഹിക്കണം.

ശേഷം, തിടുക്കത്തിലെത്തിയാൽ പാചകപ്പുരയിലാണ്​. ഇപ്പോൾ, ​​സീഷോറിൽ സ്​റ്റീലിലെ മെസ്സിലാണ്​ ജോലി. ദിവസവും അമ്പതോളം പേർക്ക്​ ഭക്ഷണമൊരുക്കണം. നാവിൽ വെള്ളമൂറുന്ന മട്ടൻ ബിരിയാണിയും മധുരമേറുന്ന പായസവും കൊണ്ട്​ കഴിക്കാനെത്തുന്നവരുടെ മനസ്സുനിറച്ചാൽ സലാം ഇക്കയുടെ പെരുന്നാൾ ഹാപ്പിയായി. ഉച്ചകഴിഞ്ഞാണ്​ ശരിക്കും പെരുന്നാൾ. അൽപമൊന്ന്​ ഉറങ്ങിയശേഷം പുറത്തിറങ്ങും. കൂട്ടുകാരെയും നാട്ടുകാരെയും കണ്ട്​ കുറച്ച്​ നാട്ടുവിശേഷങ്ങളും പറഞ്ഞിരുന്നാൽ പെരുന്നാൾ സന്തോഷകരമായെന്ന്​ സലാം പറയുന്നു.

30 വർഷത്തിനിടയിലെ പ്രവാസകാലത്ത്​ ഏതാനും പെരുന്നാളുകൾ മാത്രമാണ്​ കുടുംബത്തിനൊപ്പം കൂടിയത്​. നാട്ടിൽനിന്ന്​ വന്നിട്ട്​ ഇപ്പോൾ രണ്ടു വർഷമായി. ഇനി കോവിഡ്​ വാക്​സി​െൻറ രണ്ടാം ഡോസ്​ കൂടി എടുത്താൽ നാട്ടിൽ പോവണം. ഖത്തറിൽ 13 വർഷം പിന്നിടുന്ന ഇദ്ദേഹം 175 പേർ വരെ അംഗങ്ങളായുള്ള മെസ്സുകളും നടത്തിയിട്ടുണ്ട്​.ഇതൊക്കെ കണക്കാക്കു​േമ്പാൾ ഇക്കുറി അത്ര തിരക്കും ടെൻഷനുമില്ലാത്ത പെരുന്നാളുകാലമാണെന്ന്​ അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid adha
News Summary - Eid adha
Next Story