ഫീസ്റ്റ് ആൻഡ് ബീറ്റ്സ് ലൈഫ്സ്റ്റൈൽ ഫെസ്റ്റിവൽ -സീസൺ 2 ഡിസംബർ 30 മുതൽ
text_fieldsഗ്രാഫിറ്റേഴ്സ് ക്രിയേറ്റിവ് കമ്പനി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഗ്രാഫിറ്റേഴ്സ് ക്രിയേറ്റിവ് കമ്പനി സംഘടിപ്പിക്കുന്ന ഫീസ്റ്റ് ആൻഡ് ബീറ്റ്സ് ലൈഫ്സ്റ്റൈൽ ഫെസ്റ്റിവൽ -സീസൺ 2 ഡിസംബർ 30 മുതൽ 2026 ജനുവരി മൂന്നുവരെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ (ക്യു.എൻ.സി.സി) നടക്കും.
ഖത്തറിലെ ഏറ്റവും മികച്ച ലൈഫ്സ്റ്റൈൽ ഇവന്റുകളിൽ ഒന്നായ ഫീസ്റ്റ് ആൻഡ് ബീറ്റ്സ് ലൈഫ്സ്റ്റൈൽ ഫെസ്റ്റിവലിലൂടെ ഖത്തറിലെ പ്രാദേശിക ബ്രാൻഡുകളുടെ പ്രദർശനങ്ങൾ, അന്താരാഷ്ട്രവും പ്രാദേശികവുമായ കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകൾ, എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ലൈഫ്സ്റ്റൈൽ ആൻഡ് എന്റർടെയ്ൻമെന്റ് സോണുകൾ, ഷോപ്പിങ് പവിലിയനുകൾ, പോപ്-അപ് സ്റ്റാളുകൾ, ഇന്ററാക്ടിവ് അനുഭവങ്ങൾ, ആവേശകരമായ റാഫിളുകൾ, മത്സരങ്ങൾ, കുടുംബ സൗഹൃദ ആക്ടിവിറ്റികൾ തുടങ്ങി ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കും. ദിവസേന ഉച്ചക്ക് 12 മുതൽ രാത്രി 12 വരെ ആയിരിക്കും പ്രവേശനം. സാംസ്കാരിക, വിനോദം, കമ്യൂണിറ്റി എന്നിവയെ ഒരുമിപ്പിച്ച് താമസക്കാർക്കും സന്ദർശകർക്കും ഒരിക്കലും മറക്കാനാകാത്ത അനുഭവം നൽകുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
ഔദ്യോഗിക ലോഗോ പ്രകാശനത്തിൽ വി.കെ. അഷ്കർ അക്കു (പാർട്ണർ, ഫീസ്റ്റ് ആൻഡ് ബീറ്റ്സ്), റിയാസ് വിളാടപുരം എന്നിവർ പങ്കെടുത്തു. പ്രാദേശിക ബ്രാൻഡുകൾക്ക് പിന്തുണ നൽകുകയും വൈവിധ്യമാർന്ന പ്രേക്ഷകരെ ആകർഷിക്കുകയും ഖത്തറിലെ ലൈഫ് സ്റ്റൈൽ ആൻഡ് എന്റർടെയ്ൻമെന്റ് രംഗത്ത് മൂല്യം കൂട്ടുകയും ചെയ്യുന്ന ഉയർന്ന നിലവാരത്തിലുള്ള ഇവന്റ് നടത്തുകയാണെന്ന് ഗ്രാഫിറ്റേഴ്സ് ക്രിയേറ്റിവ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സീസൺ രണ്ടിനുള്ള ബ്രാൻഡുകളും പങ്കാളികളും ഇതിനോടകംതന്നെ വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളതിനാൽ, ഫെസ്റ്റിവൽ വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കെ.കെ. ഹാഷിർ (സി.എഫ്.ഒ), ഫാരിസ് അഹമ്മദ് (ചീഫ് ഓഫ് മാർക്കറ്റിങ്), റാഷിദ് മുഹമ്മദ് (സെയിൽസ് മാനേജർ), മുഹമ്മദ് സാലിഹ് (എം.ഡി, ഗ്രാഫിറ്റേഴ്സ്), കെ.കെ.സി. ഫസൽ (ഇവന്റ് ജനറൽ മാനേജർ), അൻവർ മൂസ (മീഡിയ ഡയറക്ടർ), റിയാസ് വിളാടപുരം എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 77707180, 77707980, 77707680.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

