നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാവണം -പ്രവാസി വെല്‍ഫെയര്‍
text_fieldsപ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സായാഹ്നം സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമായില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്നും ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൈവിലങ്ങിടുന്നവര്‍’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ചര്‍ച്ച സായഹ്നം അഭിപ്രായപ്പെട്ടു. അപകടകരമാംവിധം മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് വത്കരിക്കപ്പെടുകയും സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചര്‍ച്ച സയാഹ്നം സംഘടിപ്പിച്ചത്.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ചര്‍ച്ച സായാഹ്നം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ വിഷയാവതരണം നടത്തി. ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. ഭരണകൂട ഭീകരതയടക്കം മനുഷ്യാവകാശ ലംഘനങ്ങളെ വെളിച്ചത്തു കൊണ്ടുവരുകയെന്നത് മാധ്യമ പ്രവര്‍ത്തകരുടെ ബാധ്യതയും മാധ്യമ ധാര്മികതയുമാണെന്ന് ചര്‍ച്ച സയാഹ്നത്തില് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് അലി, നജീം കൊല്ലം, അബ്ദുല്‍ വാഹിദ്, ഷെജീർ തൃശൂർ, അയ്യൂബ് പെരുമാതുറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മോഡറേറ്ററായിരുന്നു. കജന് ജോണ്സണ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

