Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​ദ്ധ​ഭീ​തി​യും...

യു​ദ്ധ​ഭീ​തി​യും ഖ​ത്ത​റി​ലെ സു​ര​ക്ഷി​ത​ത്വ​വും; പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സ​ലോ​കം

text_fields
bookmark_border
യു​ദ്ധ​ഭീ​തി​യും ഖ​ത്ത​റി​ലെ സു​ര​ക്ഷി​ത​ത്വ​വും; പ്ര​തീ​ക്ഷ​യോ​ടെ പ്ര​വാ​സ​ലോ​കം
cancel
മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളും, ഖ​ത്ത​രി ഗ​വ​ൺ​മെ​ന്റി​ന്റെ പി​ന്തു​ണ​യും പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി, ഐ.​സി.​ബി.​എ​ഫ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വിശദീകരിച്ച് ഷാ​ന​വാ​സ് ബാ​വ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് സംസാരിക്കു​ന്നു

മേ​ഖ​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും ക​രു​ത​ലോ​ടെ​യും പ്ര​ത്യാ​ശ​യോ​ടെ​യും മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ൺ മാ​സ​ത്തി​ലു​ണ്ടാ​യ​തി​ന് സ​മാ​ന​മാ​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഫെ​ബ്രു​വ​രി​യി​ൽ ഉ​ണ്ടാ​യ​പ്പോ​ൾ, അ​ത് വെ​റു​മൊ​രു താ​ൽ​ക്കാ​ലി​ക ആ​ക്ര​മ​ണം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് പ​ല​രും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം വ​ർ​ധി​പ്പി​ച്ചു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ പൊ​തു​വേ സു​ര​ക്ഷി​ത​മാ​യ, ശാ​ന്ത​മാ​യ ഇ​ട​ങ്ങ​ളാ​ണ്. ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഇ​ട​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. ഒ​രു യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​കാ​വു​ന്ന എ​ല്ലാ ആ​കു​ല​ത​ക​ളും ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും, ഭ​ര​ണ​കൂ​ടം ന​ൽ​കി​യ ഉ​റ​ച്ച പി​ന്തു​ണ ആ​ശ്വാ​സ​മാ​യി. ഓ​രോ ഘ​ട്ട​ത്തി​ലും കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും ന​ൽ​കി ജ​ന​ങ്ങ​ളെ ശാ​ന്ത​രാ​ക്കാ​ൻ ഖ​ത്ത​രി ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​തെ​ല്ലാം നാം ​ഒ​രു 'സേ​ഫ് സോ​ണി​ലാ​ണ്'​എ​ന്ന ബോ​ധ്യം ജ​ന​ങ്ങ​ളി​ൽ ഉ​റ​പ്പി​ക്കാ​നും ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും സാ​ധി​ച്ചു.

നി​ല​വി​ൽ വെ​ല്ലു​വി​ളി ഈ ​അ​നി​ശ്ചി​ത​ത്വം എ​ത്ര​നാ​ൾ നീ​ണ്ടു​നി​ൽ​ക്കും എ​ന്നു​ള്ള​താ​ണ്. വെ​ടി​നി​ർ​ത്ത​ൽ -സ​മാ​ധാ​ന ച​ർ​ച്ച​ക​ളുടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്നു. പ്ര​തി​സ​ന്ധി​ക​ൾ മാ​റി എ​ത്ര​യും വേ​ഗം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടാ​നു​മാ​ണ് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​യാ​ണ് പ്രാ​ർ​ത്ഥി​ക്കു​ന്ന​ത്.

കൂ​ടെ​യു​ണ്ട്, ഖ​ത്ത​രി ഭ​ര​ണ​കൂ​ടം

മേ​ഖ​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും താ​മ​സ​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ൾ ഏ​റെ പ്ര​തീ​ക്ഷ നൽകുന്നതായിരു​ന്നു. ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ളു​മാ​യി മ​ന്ത്രാ​ല​യം ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ ഉ​റ​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും രാ​ജ്യ​ത്തെ ഓ​രോ വ്യ​ക്തി​യു​ടെ​യും ജീ​വ​ൻ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ഭീ​തി കു​റ​ക്കാ​ൻ സ​ഹാ​യി​ച്ചു.

അ​തോ​ടൊ​പ്പം സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ 'അ​ലേ​ർ​ട്ടു​ക​ൾ' ഓ​രോ സ​മ​യ​ത്തും അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു. ജോ​ലി​സ്ഥ​ല​ത്തും വി​ദ്യാ​ല​യ​ങ്ങ​ളി​ലും പാ​ലി​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത ന​ൽ​കി. വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ച്ചു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 28ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യി ഖ​ത്ത​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഗ​വ​ൺ​മെ​ന്റ് ന​ൽ​കി​യ പി​ന്തു​ണ എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. അ​വ​ർ​ക്ക് താ​മ​സം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ഇ​ത്ത​രം മു​ൻ​കൂ​ട്ടി​യു​ള്ള ആ​സൂ​ത്ര​ണ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ക​യും ഭ​യാ​ന്ത​രീ​ക്ഷം ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു.

ഐ.​സി.​ബി.​എ​ഫ് ഇ​ട​പെ​ട​ൽ

പ്ര​വാ​സി​ക​ളു​ടെ ഏ​ത് പ്ര​തി​സ​ന്ധി​യി​ലും ത​ണ​ലാ​യി നി​ൽ​ക്കു​ന്ന ഐ.​സി.​ബി.​എ​ഫ്, നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​ന്നു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ന്റെ ആ​ദ്യ ദി​ന​ങ്ങ​ളി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും വി​മാ​ന സ​ർ​വി​സു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ആ​ശ​ങ്ക​ക​ളാ​യി​രു​ന്നു പ്ര​വാ​സി​ക​ൾ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സു​മാ​യും മ​റ്റ് അ​ധി​കൃ​ത​രു​മാ​യും ബ​ന്ധ​പ്പെ​ട്ട് എം​ബ​സി​യും ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ഈ ​പ​രി​ഭ്രാ​ന്തി അ​ക​റ്റാ​ൻ മു​ൻ​കൈ എ​ടു​ത്തു.

സം​ഘ​ർ​ഷ​ത്തി​ന്റെ ആ​ദ്യ നാ​ളു​ക​ളി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട്, മൂ​ന്ന് ദി​വ​സം മു​ത​ൽ ത​ന്നെ പ്ര​വാ​സി​ക​ളി​ൽ നി​ന്ന് ആ​ശ​ങ്കാ​കു​ല​മാ​യ വി​ളി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ത​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​രു​മോ എ​ന്ന​താ​യി​രു​ന്നു പ​ല​രു​ടെ​യും പ്ര​ധാ​ന പേ​ടി. അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത്​ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് സം​വി​ധാ​നം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.

എം​ബ​സി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് സ​ജ്ജ​മാ​ക്കി. ഐ.​സി.​സി, ഐ.​സി.​ബി.​എ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഞ​ങ്ങ​ളു​ടെ വ​ള​ന്റി​യ​ർ​മാ​ർ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഓ​രോ അ​ന്വേ​ഷ​ണ കോ​ളും കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്തി​രു​ന്നു, തു​ട​ക്ക​ത്തി​ൽ യാ​ത്രാ സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് മ​രു​ന്നു​ക​ൾ​ക്കാ​യി പ​ല​രും ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യം വ​ന്നു.

പ്ര​ത്യേ​കി​ച്ച് ഹ​യ്യ വി​സ​യി​ലും മ​റ്റും സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​രു​ടെ കൈ​യി​ലു​ള്ള പ്രി​സ്ക്രി​പ്ഷ​നു​ക​ൾ നാ​ട്ടി​ലെ ആ​യ​തി​നാ​ൽ ഇ​വി​ടെ മ​രു​ന്ന് ല​ഭി​ക്കാ​ൻ സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ഫാ​ർ​മ​സി അ​സോ​സി​യേ​ഷ​നും വെ​ൽ കെ​യ​ർ, കെ​യ​ർ എ​ൻ ക്യു​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ഫാ​ർ​മ​സി​ക​ളും വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. മ​രു​ന്ന് അ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി.

യാ​ത്രാ ത​ട​സ്സ​ങ്ങ​ൾ​ക്കി​ട​യി​ൽ നാ​ട്ടി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പോ​കേ​ണ്ട​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​നൊ​പ്പം, ആ ​സ​മ​യ​ത്തു​ണ്ടാ​യ സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​യി മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും പെ​ട്ട​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ക എ​ന്നു​ള്ള​ത്, പ്ര​ത്യേ​കി​ച്ചും വി​മാ​ന ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം വ​ലി​യ വൈ​കാ​രി​ക പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ച​ത്. എ​ട്ടു വ​യ​സ്സു​കാ​രി​യാ​യ കു​ട്ടി​യു​ടെ മ​ര​ണം ഇ​തി​ലൊ​ന്നാ​യി​രു​ന്നു. കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രു​മി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ മൂ​ന്നോ, നാ​ലോ വി​മാ​ന ടി​ക്ക​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തു​ക എ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. എ​ങ്കി​ലും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ്ര​തി​സ​ന്ധി​ക​ളെ​ല്ലാം മ​റി​ക​ട​ക്കാ​ൻ സാ​ധി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച ഒ​രു വി​ഭാ​ഗ​മാ​യി​രു​ന്നു ഖ​ത്ത​റി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട​ലി​ൽ പോ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ആ​ഴ്ച​ക​ളോ​ളം തൊ​ഴി​ലി​ല്ലാ​തെ ഇ​വ​ർ​ക്ക് മു​റി​ക​ളി​ൽ ക​ഴി​യേ​ണ്ടി വ​ന്നു. ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 3,500-ഓ​ളം ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. കൂ​ടാ​തെ കേ​ര​ളം, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഈ ​മേ​ഖ​ല​യി​ലു​ണ്ട്.

ഈ ​തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​സി.​ബി.​എ​ഫി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ലി​യൊ​രു ആ​ശ്വാ​സ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. അ​ൽ​ഖോ​ർ, ഷ​മാ​ൽ, റു​വൈ​സ്, ദോ​ഹ പോ​ർ​ട്ട്, വ​ക്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഈ ​സേ​വ​നം ഇ​പ്പോ​ഴും ഞ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഭാ​വി പ​രി​പാ​ടി​ക​ൾ, ആ​ലോ​ച​ന​ക​ൾ

സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന കൗ​ൺ​സി​ല​ർ ക്യാ​മ്പു​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ പ​തി​വ് സേ​വ​ന​ങ്ങ​ൾ ഐ.​സി.​ബി.​എ​ഫ് പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ തോ​തി​ലു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​വും വി​ഷാ​ദ​വും ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്ന് അ​ല്ലെ​ങ്കി​ൽ മ​റ്റ് അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഐ.​സി.​ബി.​എ​ഫ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി എ​ല്ലാ ആ​ഴ്ച​ക​ളി​ലും ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ക​മ്മ്യൂ​ണി​റ്റി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു പ്ര​വാ​സി മ​ല​യാ​ളി​യെ തു​ട​ർ​ച്ച​യാ​യി സ​ന്ദ​ർ​ശി​ക്കു​ക​യും സ​ഹോ​ദ​ര​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നു​ള്ള ഫ​സ്റ്റ് സെ​ക്ര​ട്ട​റി​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു ത​വ​ണ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി ഖ​ത്ത​റി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ഇ​ത്ത​രം ഓ​രോ പ്ര​ശ്ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും അ​ത് അ​ർ​ഹ​മാ​യ ഇ​ട​ങ്ങ​ളി​ൽ അ​റി​യി​ച്ച് പ​രി​ഹാ​രം കാ​ണാ​നു​മാ​ണ് ഐ.​സി.​ബി.​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​ഘ​ർ​ഷം ര​ണ്ടു മാ​സം പി​ന്നി​ടു​മ്പോ​ൾ, തങ്ങളുടെ തൊ​ഴി​ലിനെ ബാ​ധി​ക്കു​മെ​ന്ന അ​ശ​ങ്ക പ്രവാസികളിൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ഐ.​സി.​ബി.​എ​ഫ് ത​യാ​റാ​ക്കി വ​രു​ക​യാ​ണ്.

ക​മ്മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ

എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തു​ന്ന​തി​ൽ ഐ.​സി.​ബി.​എ​ഫി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ഐ.​സി.​ബി.​എ​ഫി​ന് കീ​ഴി​ലു​ള്ള വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് പ​തി​വ്. നി​ല​വി​ൽ 21 അ​സോ​സി​യേ​ഷ​നു​ക​ൾ ഐ.​സി.​ബി.​എ​ഫി​ന് കീ​ഴി​ൽ സ​ജീ​വ​മാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന, ഇ​ത്ത​രം പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഓ​രോ പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഞ​ങ്ങ​ൾ ക​ണ്ട​റി​യു​ന്ന​തും സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തും. എ​ല്ലാ​വ​രും ഒ​രേ മ​ന​സ്സോ​ടെ ഐ.​സി.​ബി.​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്നു. ഒ​രു ക​മ്മ്യൂ​ണി​റ്റി എ​ന്ന നി​ല​യി​ൽ എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഓ​രോ പ്ര​വ​ർ​ത്ത​ന​വും മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​രു​ത​ൽ

ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത സ​ങ്കീ​ർ​ണ്ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. തീ​ർ​ച്ച​യാ​യും ഇ​ത് എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​മി​ത​മാ​യി പ​രി​ഭ്രാ​ന്ത​രാ​കാ​തി​രി​ക്കു​ക (Panic) എ​ന്ന​താ​ണ് പ്ര​ധാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ന്റെ ആ​ഘാ​തം വ്യ​ക്തി​പ​ര​മാ​യി ഏ​റ്റെ​ടു​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം, നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ പ്രാ​ദേ​ശി​ക​മോ അ​ന്ത​ർ​ദേ​ശീ​യ​മോ ആ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ (Geo-politics) ഭാ​ഗ​മാ​ണ്, അ​ത് ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്തും മ​റ്റ് പ്ര​തി​സ​ന്ധി​ക​ളി​ലും ഇ​വി​ടെ ശ​ക്ത​മാ​യ ഒ​രു ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്റെ പി​ന്തു​ണ നാം ​അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ആ ​സു​ര​ക്ഷ​യും ക​രു​ത​ല​വും ഇ​പ്പോ​ഴും ന​മു​ക്കു​ണ്ട്. അ​തി​നാ​ൽ അ​മി​ത​മാ​യ ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ല. നി​ല​വി​ലെ അ​നി​ശ്ചി​ത​ത്വം മാ​റു​മ്പോ​ൾ, താ​ൽ​ക്കാ​ലി​ക​മാ​യു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ന​മു​ക്ക് പ്ര​തീ​ക്ഷി​ക്കാം.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ന​മ്മ​ളും ഈ ​രാ​ജ്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. രാ​ജ്യ​ നി​ർ​മാ​ണ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്കി​നെ ആ​ദ​ര​വോ​ടെ​യാ​ണ് ഇവി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് രാ​ജ്യം പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്ത് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും എ​പ്പോ​ഴും സ​ഹാ​യം തേ​ടാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

ഗ​വ​ൺ​മെ​ന്റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പൂ​ർ​ണ്ണ പി​ന്തു​ണ​യും ഇ​ട​പെ​ട​ലു​ക​ളും ഏ​തു സ​മ​യ​ത്തും ല​ഭ്യ​മാ​ണ്. സു​ര​ക്ഷ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും കാ​ര്യ​ത്തി​ൽ ആ​രും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ന്ദേ​ശം. പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന ഈ ​ക​രു​ത​ലി​ൽ അ​മീ​റി​നോ​ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടും നാം ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​ക​രു​ത​ൽ എ​ന്നും തു​ട​രു​മെ​ന്ന് പ്ര​ത്യാ​ശി​ക്കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​ExpatriatesIsrael Iran War
News Summary - Fear of war and security in Qatar; The world of expatriates with hope
Next Story