എഫ്.സി.സി വായനക്കൂട്ടം കവിതാസ്വാദന സദസ്സ് ആഗസ്റ്റ് ഒന്നിന്
text_fieldsദോഹ: എഫ്.സി.സി (ഫ്രണ്ട്സ് കൾച്ചറൽ സെന്റർ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ “ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ…” എന്ന പേരിൽ സംഘടിപ്പിക്കുന്ന കവിതാസ്വാദന സദസ്സ് ആഗസ്റ്റ് ഒന്നിന് വൈകീട്ട് 6.30ന് എഫ്.സി.സി ഹാളിൽ നടക്കും.
ദോഹയിലെ കവികളെയും കവിതാസ്വാദകരേയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന പരിപാടിയിൽ കവിതാ അവതരണം, ആസ്വാദനം, നിരൂപണം, പൊതുചർച്ച എന്നിവ നടക്കും.
കവിയരങ്ങിൽ സ്വന്തം കവിതകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് കവിതകൾ ജൂലൈ 24-നകം fcclibrary2026@gmail.com എന്ന ഇ-മെയിൽ അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കവികൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അവതരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളുടെ വിവരം ജൂലൈ 27നകം അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 7070 4901, 66787007, 5006 9269 (വാട്സ്ആപ്പ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

