Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎഫ്.സി.സി കവിതാസ്വാദന...

എഫ്.സി.സി കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി

text_fields
bookmark_border
എഫ്.സി.സി കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി
cancel

ദോഹ: എഫ്.സി.സി സംഘടിപ്പിച്ച “ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ…” കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി. കവിതയുടെ സൗന്ദര്യവും ഭാവനയും കാലിക പ്രസക്തിയും പങ്കുവെച്ച സാഹിത്യസായാഹ്ന പരിപാടി ദോഹയിലെ കവിതാസ്നേഹികൾക്ക് ഹൃദയസ്പർശിയായ അനുഭവമായി. എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്‌മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ദോഹയിലെ കവികൾ സ്വന്തം രചനകൾ അവതരിപ്പിച്ച ചടങ്ങിൽ പുതുമയും ആശയവൈവിധ്യവും നിറഞ്ഞ കവിതകൾ സദസ്സിനെ ആകർഷിച്ചു.

അബ്ദുൽ അസീസ് മഞ്ഞിയിൽ, തൻസീം കുറ്റ്യാടി, ശരീഫ് ചെരണ്ടത്തൂർ, ഷംല ജയ്‌ഫർ, ജലീൽ പി. അബു കെട്ടുങ്ങൽ, ചിത്ര ശിവൻ, ഹിബ ഷിബിലി, ബഹിയത് സിയാദ്, മിന്നു സുധാകരൻ, ഹുസൈൻ വാണിമേൽ, കെ.കെ. സുബൈർ, സന്തോഷ് കണ്ണമ്പറമ്പിൽ, അനിത ശ്രീനാഥ്, ഫൈസൽ അബൂബക്കർ, ഷംന അസ്മി, കുട്ടികവി അമേയ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

പ്രോഗ്രാം കൺവീനർ സുനിൽ പെരുമ്പാവൂർ പരിപാടിക്ക് നേതൃത്വം നൽകി. നസീഹ മജീദ്, നൗഫിറ ഹുസൈൻ എന്നിവർ കവികളെയും അവർ അവതരിപ്പിച്ച കവിതകളെയും സദസ്സിന് പരിചയപ്പെടുത്തി. സി.ആർ. മനോജ്, പി.ടി. യൂനുസ്, ഷഫീഖ് അറക്കൽ എന്നിവർ കവിതകളുടെ ആശയഗാംഭീര്യവും ആവിഷ്കാരഭംഗിയും കാലിക പ്രസക്തിയും വിശകലനം ചെയ്ത് കവിതാസ്വാദനത്തിന് നേതൃത്വം നൽകി.

തൻസീം കുറ്റ്യാടി മോഡറേറ്ററായിരുന്ന സദസ്സിൽ സജീവമായ സാഹിത്യസംവാദവും വിമർശനാത്മക ചർച്ചകളും അരങ്ങേറി. പരിപാടിയുടെ ക്രിയേറ്റീവ് പ്രചരണവും വീഡിയോ പോസ്റ്റർ രൂപകൽപ്പനയും മജീദ് നാദാപുരം, മുനീർ തൂലിക എന്നിവർ നിർവഹിച്ചു. ചടങ്ങിൽ എഴുത്തുകാരായ അനിത ശ്രീനാഥ്, നിഷാബ്, അബ്ദു റഊഫ് കൊണ്ടോട്ടി, ജലീൽ കെട്ടുങ്ങൽ, മിന്നു സുധാകരൻ, റഫീഖ് മേച്ചേരി എന്നിവർ പുസ്തകങ്ങൾ എഫ്.സി.സി ലൈബ്രറിക്ക് കൈമാറി. മജീദ് നാദാപുരം നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FCCGulf News
News Summary - എഫ്.സി.സി കവിതാസ്വാദന സദസ്സ് ശ്രദ്ധേയമായി
Next Story