ദോഹ: ഖത്തറിെൻറ നന്മകൾ ലോകത്തിന് പരിചയപ്പെടുത്തുന്ന പാരമ്പര് യ പത്തേമാരി യാത്ര ഫത്ഹുൽ ഖൈറിെൻറ നാലാം യാത്ര ജൂലൈ 10ന് ആരംഭിക്കുമെന്ന് ക താറ അറിയിച്ചു.16 നാവികരുമായി ഫത്ഹുൽ ഖൈറിെൻറ നാലാം യാത്രക്ക് തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും തുടക്കം കുറിക്കുമെന്നും 11 ബോസ്ഫറസ് വഴി 11 ഹാർബറുകളിലൂടെ യൂറോപ്പും ഉത്തരാഫ്രിക്കയും ഫത്ഹുൽ ഖൈർ സന്ദർശിക്കുമെന്നും കതാറയിൽ നടന്ന വാർത്താസമ്മേളനത്തിൽ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു.സമുദ്ര മേഖലയിൽ ഖത്തറിെൻറ തനിമയും പാരമ്പര്യവും നിലനിർത്തുന്നതോടൊപ്പം ഈ മേഖലയിലെ പൈ തൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫത്ഹുൽ ഖൈർ കുതിക്കുന്നത്. കൂടാതെ 2022 ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിെൻറ തയ്യാറെടുപ്പുകളും യാത്രയിലുടനീളം ജനങ്ങളിലേക്കെത്തിക്കും. കപ്പൽ നങ്കൂരമിടുന്ന കേന്ദ്രങ്ങളിൽ നാവികർ ഖത്തറിെൻറ നന്മ വിളിച്ചോതുന്ന േബ്രാഷറുകൾ വിതരണം ചെയ്യുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും.
ഇത്തവണ ഫത്ഹുൽ ഖൈർ പര്യടനം രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് ക്യാപ്റ്റൻ യൂസുഫ് മുഹമ്മദ് അൽ സഅദ പറഞ്ഞു. ഗ്രീസ്, അൽബേനിയ, െക്രായേഷ്യ രാജ്യങ്ങൾ താണ്ടി ഇറ്റലിയിൽ അവസാനിക്കുന്ന യാത്രയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ, അൾജീരിയ, തുണീഷ്യ രാജ്യങ്ങളും കപ്പൽ സന്ദർശിക്കും. ജി സി സി തീരങ്ങളിലൂടെയുള്ള ഫത്ഹുൽ ഖൈർ ഒന്നാം യാത്ര ലോക ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലൂടെ രണ്ടും മൂന്നും യാത്രകളും ഫത്ഹുൽ ഖൈർ വിജയകരമായി നടത്തി വാർത്തകളിലിടം നേടിയിട്ടുണ്ട്.