ദോഹ: ഖത്തറിെൻറ പരമ്പരാഗത പായ്ക്കപ്പൽ യാത്രയായ ഫത്ഹുൽ ഖൈറി ന് ഗ്രീക്ക് ദ്വീപായ മെയ് കൊണോസിൽ ഗംഭീര സ്വീകരണം. ബുധനാഴ്ച പായ് ക്കപ്പൽ യാത്ര ഗ്രീക്ക് തലസ്ഥാനമായ ആതൻസിൽ എത്തുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. അവിടെ യാത്രക്കാർക്ക് ഒൗദ്യോഗിക സ്വീകരണം ഉണ്ടാകും.
മെഡിറ്ററേനിയൻ കടലിെൻറ വെല്ലുവിളികൾ ഏെറ താണ്ടിയാണ് മരനി ർമിത പായ്ക്കപ്പൽ യാത്ര തുടരുന്നത്. അറേബ്യൻ ഗൾഫ് കടലിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മെഡിറ്റേറനിയൻ കടലിലെ കാലാവസ്ഥയെന്ന് യാത്രാ ക്യാപ്റ്റൻ മുഹമ്മദ് അൽ സാദ പറഞ്ഞു. സഹ യാത്രക്കാരുടെ ധൈര്യത്താലും കൂട്ടായ പ്രയത്നത്താലും കടലിെൻറ വെല്ലുവിളികളെ വകഞ്ഞുമാറ്റി പ്രയാണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനികിയിലും കഴിഞ്ഞ ദിവസം യാത്രക്ക് വൻ സ്വീകരണം ലഭിച്ചിരുന്നു.
ക്യാപ്റ്റൻ യൂസുഫ് മുഹമ്മദ് അൽ സാദയും കൂടെയുള്ള 15 കടൽയാത്രക്കാർക്കും ഗ്രീസിലെ ഖത്തർ എംബസിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നിരവധിപേർ പെങ്കടുത്തു. അംബാസഡർ അബ്ദുൽ അസീസ് അലി അൽ നാമയാണ് നേതൃത്വം നൽകിയത്. ഗ്രീസിലെ വിവിധ പത്രങ്ങൾ ഖത്തറിെൻറ പരമ്പരാഗത പായ്ക്കപ്പൽ യാത്രക്ക് വൻ പ്രാധാന്യമാണ് നൽകുന്നത്. ഖത്തറിെൻറ സമുദ്രയാന പൈതൃകത്തെ പുതുതലമുറക്കും ലോകത്തിനും പരിചയപ്പെടുത്താനാണ് എല്ലാ വർഷവും കതാറ സാംസ്കാരിക കേന്ദ്രത്തിെൻറ നേതൃത്വത്തിൽ ഫത്ഹുൽ ഖൈർ പൈതൃക യാത്ര നടത്തുന്നത്. ജൂലൈ 10ന് ആരംഭിച്ച യാത്ര ബോസ്ഫറസ് കടലിടുക്ക് താണ്ടി തുർക്കിയിലെ ഇസ്തംബൂളിലെ ബാബിക് തുറമുഖത്താണ് ആദ്യം നങ്കൂരമിട്ടത്.
ഏറെ പ്രതികൂലമായ കാലാവസ്ഥ കാരണം നിരവധി തവണ യാത്ര നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ഗ്രീസിൽ നിന്ന് അൽബേനിയ, െക്രായേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതോടെ ഫത്ഹുൽ ഖൈർ നാലാം പതിപ്പിെൻറ ആദ്യ ഘട്ടം അവസാനിക്കും. വളരെ പ്രതികൂലമായ കാലാവസ്ഥയായിരുന്നു ഫത്ഹുൽ ഖൈർ സംഘത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് യാത്രക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് അൽ സാദ പറയുന്നു. രണ്ടാം ഘട്ടത്തിൽ ഫ്രാൻസ്, സ്പെയിൻ, മൊറോകോ, അൽജീരിയ, തുനീഷ്യ രാജ്യങ്ങളും കപ്പൽ സന്ദർശിക്കും. സമുദ്ര മേഖലയിൽ ഖത്തറിെൻറ തനിമയും പാരമ്പര്യവും നിലനിർത്തുന്നതോടൊപ്പം ഈ മേഖലയിലെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫത്ഹുൽ ഖൈർ കുതിക്കുന്നത്. 2022 ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിെൻറ തയാറെടുപ്പുകളും യാത്രയിലുടനീളം ജനങ്ങളിലേക്കെത്തിക്കും. കപ്പൽ നങ്കൂരമിടുന്ന കേന്ദ്രങ്ങളിൽ നാവികർ ഖത്തറിെൻറ നന്മ വിളിച്ചോതുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

കോർഫു ദ്വീപ് ആയിരിക്കും യാത്രയുടെ ഗ്രീസിലെ അവസാനത്തെ ലക്ഷ്യം. അതിനുമുമ്പ് അൽബേനിയയിലെ സറാൻറ് പട്ടണത്തിലും എത്തും. ഗ്രീസിൽ നിന്ന് പായ്ക്കപ്പൽ ഇറ്റലിയിലെ പുഗ്ലിയ, വെനീസ്, സിസിലി എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കും. ഇതോടെ യാത്രയുടെ ആദ്യഘട്ടം അവസാനിക്കും. ജി.സി.സി തീരങ്ങളിലൂടെയുള്ള ഫത്ഹുൽ ഖൈർ ഒന്നാം യാത്ര നേരത്തേ ലോക ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലൂടെ രണ്ടും മൂന്നും യാത്രകളും ഫത്ഹുൽ ഖൈർ വിജയകരമായി നടത്തി.