മുൻ കുവൈത്ത് അമീറിന് പിതാവ് അമീറിെൻറ അനുശോചനം
text_fieldsകുവൈത്തിലെത്തിയ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനി, ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിൻെറ വിയോഗത്തിലുള്ള അനുശോചനം
അറിയിച്ചപ്പോൾ
ദോഹ: അന്തരിച്ച മുൻ കുവൈത്ത് അമീറിന് പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനി അനുശോചനമറിയിച്ചു. കുവൈത്തിൽ നേരിട്ടെത്തിയാണ് അദ്ദേഹം ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തിലുള്ള അനുശോചനം അറിയിച്ചത്. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിറിനെയാണ് പിതാവ് അമീർ അനുശോചനമറിയിച്ചത്. രാജകുടുംബാംഗങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും പിതാവ് അമീർ അനുശോചനമറിയിച്ചു.
പിതാവ് അമീറിനൊപ്പം കുവൈത്തിൽ എത്തിയ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഥാനി അടക്കമുള്ള പ്രമുഖരും അനുശോചനമറിയിച്ചു. ഞായറാഴ്ച രാവിലെ കുവൈത്തിലെത്തിയ പിതാവ് അമീറിെന അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് അലി ജാറ അൽ സബാഹ്, കുവൈത്തിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അത്വിയ, ഖത്തർ എംബസി അംഗങ്ങൾ എന്നിവർ സ്വീകരിച്ചു.

