Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫറോക്ക് പ്രവാസി അസോസിയേഷൻ ഓണപ്പൂക്കള മത്സരം
text_fieldsbookmark_border
ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ, റിയാദ മെഡിക്കൽസും, മാർക്ക് ഖത്തറുമായി ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി ‘ഓണോത്സവം’ എന്ന പേരിൽ ഓണപ്പൂക്കള മത്സരവും, മെഗാ പായസമത്സരവും സംഘടിപ്പിക്കുന്നു. ഒക്ടോബർ നാലിന് നടക്കുന്ന മത്സരത്തിൽ ഖത്തറിലെ പ്രവാസി സംഘടനകളും, മറ്റ് കൂട്ടായ്മകളും പങ്കെടുക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 70401080, 30143020 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story

