നാട്ടിലേക്ക് പോകുന്നവർക്ക് യാത്രയയപ്പ് നൽകി
text_fieldsആവണി വിജയകുമാറിന് കെ.എം.സി.സി ഉപഹാരം പ്രസിഡന്റ് എസ്.എ.എം ബഷീർ സമ്മാനിക്കുന്നു
ദോഹ: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ ആവണി വിജയകുമാറിനും മീഡിയവൺ ചാനൽ ഖത്തർ റിപ്പോർട്ടർ പി.സി. സൈഫുദ്ദീനും ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി.
കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്.എ.എം ബഷീർ അധ്യക്ഷത വഹിച്ചു. ആവണി വിജയകുമാറിനും സൈഫുദ്ദീനും കെ.എം.സി.സിയുടെ ഉപഹാരങ്ങൾ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കൈമാറി.
സംസ്ഥാന ഭാരവാഹികളായ ഒ.എ. കരീം, മുസ്തഫ എലത്തൂർ, റയീസലി, മീഡിയ വിങ് ചെയർമാൻ റൂബിനാസ് കൊട്ടേടത്ത് എന്നിവർ സംബന്ധിച്ചു. ആവണി വിജയകുമാറും സൈഫുദ്ദീനും യാത്രയയപ്പിന് മറുപടി പറഞ്ഞു. ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

