Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎസ്​.ആർ.എച്ച്​...

എസ്​.ആർ.എച്ച്​ ഫഹ്​മിക്ക്​ യാത്രയയപ്പ്​

text_fields
bookmark_border
എസ്​.ആർ.എച്ച്​ ഫഹ്​മിക്ക്​ യാത്രയയപ്പ്​
cancel
camera_alt

എസ്​.ആർ.എച്ച്​ ഫഹ്​മിക്കുള്ള ഉപഹാരം ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ സിയാദ്​ ഉസ്​മാനും ഐ.സി.സി പ്രസിഡൻറ്​ പി.എൻ. ബാബുരാജനും ​സമ്മാനിക്കുന്നു 

ദോഹ: ഇന്ത്യൻ എംബസി തൊഴിൽ-കമ്യൂണിറ്റി വെൽഫെയർ ഫസ്​റ്റ്​ സെക്രട്ടറിയും ഐ.സി.ബി.എഫ്​ കോഒാഡിനേറ്റിങ്​ ഓഫിസറുമായ എസ്​.ആർ.എച്ച്​ ഫഹ്​മിക്ക്​ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം യ​ാത്രയയപ്പ്​ നൽകി. ഐ.സി.ബി.എഫിൻെറ ഉപഹാരം പ്രസിഡൻറ്​ സിയാദ്​ ഉസ്​മാനും ഐ.സി.സി പ്രസിഡൻറ്​ പി.എൻ. ബാബുരാജനും ചേർന്ന്​ നൽകി.

എംബസി ​ഉദ്യോഗസ്​ഥൻ എന്നനിലയിൽ എസ്​.ആർ.എച്ച്​ ഫഹ്​മി കോവിഡ്​ ദുരിത കാലത്ത്​ ഇന്ത്യൻസമൂഹത്തിന്​ നൽകിയ സേവനങ്ങൾക്ക്​ ഭാരവാഹികൾ നന്ദിയർപ്പിച്ചു. ​കോവിഡ്​ കാലത്ത്​ നാട്ടിൽ പോകാൻ ആഗ്രഹിച്ച്​ പ്രവാസികൾക്കായി വന്ദേഭാരത്​ സർവിസുകളും ചാർ​ട്ടേഡ്​ വിമാനങ്ങളും ഒരുക്കിയ ഫഹ്​മിയുടെ നേതൃത്വത്തെയും അഭിനന്ദിച്ചു. എംബസി സെക്കൻഡ്​ സെക്രട്ടറി ഡോ. സോന സോമൻ, ലാബർ അറ്റാഷെ ധീരജ്​ കുമാർ, ഐ.സി.ബി.എഫ്​ വൈസ്​ പ്രസിഡൻറ്​ വിനോദ്​ നായർ, ജനറൽ സെക്രട്ടറി സബിത സഹീർ, അവിനാഷ്​ ഗെയ്​ക്​വാദ്​, സന്തോഷ്​ കുമാർ പി​ള്ള എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellSRHFahmi
News Summary - Farewell to SRH Fahmi
Next Story