ഷക്കീർ ചീരായിക്ക് ഖത്തർ വെളിച്ചം ആദരവ്
text_fieldsഗിന്നസ് റെക്കോഡ് ജേതാവ് ഷക്കീർ ചീരായിക്ക് ഖത്തർ വെളിച്ചം ആദരവ് മുഹമ്മദ് ഈസ
സമ്മാനിക്കുന്നു
ദോഹ: ഖത്തർ പ്രവാസിയും ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവുമായ ഷക്കീർ ചീരായിക്ക് ഖത്തർ വെളിച്ചം ആദരവ് നൽകി. വെള്ളിയാഴ്ച അൽ സദ്ദിലെ ന്യൂ റാന്തൽ റസ്റ്റാറന്റിൽ നടന്ന യോഗത്തിൽ മുഹമ്മദ് ഈസ മെമന്റോ നൽകി.
പ്രതികൂലമായ കാലാവസ്ഥയിലും 30 മണിക്കൂർ 34 മിനിറ്റ് 09 സെക്കൻഡ് സമയദൈർഘ്യത്തിൽ സൗദി അതിർത്തിയായ അബൂ സംറയിൽനിന്ന് ഖത്തറിന്റെ മറ്റൊരു അറ്റമായ റുവൈസ് പോർട്ട് വരെ 192.14 കിലോമീറ്റർ ദൂരം താണ്ടിയാണ് വേൾഡ് ഗിന്നസിൽ ഓടിക്കയറിയത്.
തുനീഷ്യൻ വംശജൻ സഡോക് കോച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂർ 18 മിനിറ്റ് 19 സെക്കൻഡ് എന്ന വേൾഡ് റെക്കോഡാണ് തലശ്ശേരി സ്വദേശി ഷക്കീർ മറികടന്നത്. ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റും തണുപ്പും പൊടിക്കാറ്റും വെല്ലുവിളികളായപ്പോൾ മനക്കരുത്തും നിശ്ചയദാർഢ്യവും കരുത്താക്കിയാണ് ഷക്കീർ ഫിനിഷ് ചെയ്തത്.
യോഗത്തിന് ശഫാഅത്ത് വെളിയംകോട് അധ്യക്ഷത വഹിച്ചു. സുബൈർ ചാന്തിപ്പുറം സ്വാഗതം പറഞ്ഞു. മുഹ്യുദ്ദീൻ വെളിയംകോട്, റഫീഖ് സൂപ്പി, പി.കെ. ജലീൽ എന്നിവർ സംസാരിച്ചു. റഫീഖ് പന്തൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

