ബി.എം. മൊയ്തീന് യാത്രയയപ്പ്
text_fieldsദോഹ: കഴിഞ്ഞ 30 വർഷത്തോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം. മൊയ്തീന് കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മൂന്ന് പതിറ്റാണ്ടു നീണ്ട പ്രവാസത്തിനിടയിൽ സേവന പ്രവർത്തനങ്ങളുമായി സജീവ സാന്നിധ്യം കൂടിയായിരുന്നു ഇദ്ദേഹം. യാത്രയയപ്പ് ചടങ്ങ് കാസർഗോഡ് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് എരിയാൽ ഉൽഘടനം ചെയ്തു. പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു. നവാസ് ആസാദ് നഗർ, റഹീം ചൗക്കി, റോസുദ്ദിൻ, കെ.ബി. റഫീഖ്, ഹമീദ് കൊടിയമ്മ, അക്‌ബർ കടവത് തുടങ്ങിയവർ സംസാരിച്ചു. ബി.എം. മൊയ്തീൻ നന്ദി പറഞ്ഞു.
1993ലായിരുന്നു ബി.എം. മൊയ്തീൻ പ്രവാസിയായി ഖത്തറിലെത്തുന്നത്. ദോഹയിലേക്കുള്ള യത്രാ മധ്യേ, ബോംബെയിലെത്തിയപ്പോൾ ബാബരി മസ്ജിദിന്റെ ധ്വംസനവും തുടർന്നുണ്ടായ അക്രമ സംഭവങ്ങളും തീർത്ത ബുദ്ധിമുട്ടുകളും മറികടന്നായിരുന്നു ഖത്തറിലേക്കുള്ള പ്രവാസ യാത്ര. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
നാട്ടിൽ മത, സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം ഖത്തറിലും വിവിധ കമ്മിറ്റികളിൽ സജീവമായി. മൊഗ്രാൽപുത്തൂർ മുസ്ലിം ജമാഅത്ത് ഭാരവാഹിയും കെ.എം.സി.സിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്നു. കെ.എം.സി.സി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

