Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുത്തൻപുരയിൽ അശ്റഫിന്​...

പുത്തൻപുരയിൽ അശ്റഫിന്​ യാത്രയയപ്പ്​

text_fields
bookmark_border
പുത്തൻപുരയിൽ അശ്റഫിന്​ യാത്രയയപ്പ്​
cancel
camera_alt

പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്ന പുത്തൻപുരയിൽ അശ്റഫിന്​ ആറങ്ങോട്

സംയുക്ത മഹല്ല് അസോസിയേഷ​െൻറ ഉപഹാരം കൈമാറുന്നു

ദോഹ: ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പുത്തൻപുരയിൽ അശ്റഫിന്​ ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഖത്തർ യാത്രയയപ്പ് നൽകി. 1989 മുതൽ 2021 വരെയുള്ള 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് പോകുന്നത്. ഹമദ് മെഡിക്കൽ കോർപറേഷനിലെ ജീവനക്കാരനായിരുന്ന അഷ്‌റഫ്‌ നിരവധി ജീവകാരുണ്യ സംഘടനകളിലും അംഗമായിരുന്നു. പുതിയാപ്പ് നൂർ മസ്ജിദ് ഖത്തർ കമ്മിറ്റിയുടെ രൂപവത്​കരണത്തിന് നേതൃത്വവും നൽകി.

അസ്മഖ് ഹാളിൽ നടന്ന യാത്രയയപ്പ് യോഗം അഡ്വെസൈറി ബോർഡ് അംഗം പി.വി.ടി. മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ രാമത്ത് മീത്തൽ കുഞ്ഞമ്മദ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഇ.കെ. സമീർ സ്വാഗതം പറഞ്ഞു. റഫീഖ് കോടേരി, നജീബ് അടിക്കൂൽ, അത്തീഖ് റഹ്​മാമാൻ മേമുണ്ട, നൗഷാദ് പുതിയാപ്പ് തുടങ്ങിയവർ സംസാരിച്ചു. മഹല്ലുകളുടെ ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പ​ങ്കെടുത്തു. വൈസ് പ്രസിഡൻറ്​ സാദത്ത് കല്ലുള്ളത്തിൽ ഉപഹാരം കൈമാറി. വൈസ് പ്രസിഡൻറ്​ അബ്​ദുൽ കരീം പുനത്തിൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sent off
News Summary - Farewell to Ashraf at Puthenpura
Next Story