യാത്രയയപ്പ് സംഗമം നടത്തി
text_fieldsനന്മ വൈസ് ചെയർമാൻ വി.എം. മജീദിന് നൽകിയ യാത്രയയപ്പ്
ദോഹ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നന്മ വൈസ് ചെയർമാൻ വി.എം. മജീദിന് ഖത്തർ നന്മ ചീക്കോന്ന് അബുഹമൂർ നാസ്കോ ഗ്രിൽ റസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ യാത്രയയപ്പ് നൽകി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മെമന്റോ നൽകി ആദരിച്ചു.
പ്രസ്തുത വേദിയിൽ സെക്രട്ടറി റഹീസ് കുളങ്ങര സ്വാഗതം പറഞ്ഞു. അർഷാദ് പുത്തലത്ത് അധ്യക്ഷതവഹിച്ചു. യോഗത്തിൽ നന്മയുടെ സജീവ പ്രവർത്തകനായിരുന്ന പരേതനായ പാലേരിക്കണ്ടി മജീദിനെ അനുസ്മരിച്ച് ഡോ. അസീസ് പാലോൽ സംസാരിച്ചു. കെ.പി. റഫീഖ് നന്മയെ സദസ്സിന് പരിചയപ്പെടുത്തി. സി.ടി. ആഷിക്ക്, എം.പി. മിറാഷ്, ടി.കെ ജഅഫർ, ടി.എം. ഷറഫുദ്ദീൻ, പി.എം. റസീം, സുബൈർ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. രസകരമായ ക്വിസ് മത്സരവും വിജയികൾക്ക് സമ്മാനവിതരണവും നടത്തി. എ.കെ ലബീബ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

