Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
ദോഹ: 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന ഗുരുവായൂർ തൈക്കാട് സ്വദേശി വി.ടി. ജമാലിന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് യൂനിറ്റ് യാത്രയയപ്പ് നൽകി. ചടങ്ങിൽ യൂനിറ്റ് പ്രസിഡന്റ് സലീം നെടുംപറമ്പിൽ, സെക്രട്ടറി മൻസൂർ പുതുശ്ശേരി, സി.ഐ.സി. റയ്യാൻ, സോണൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. എം.എസ്. അബ്ദുൽ റസാഖ്, ഹുസൈൻ കടന്നമണ്ണ, അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു. ജമാൽ മറുപടിപ്രസംഗം നടത്തി.
Next Story

