കപ്ലിക്കണ്ടി പോക്കറിനും അബ്ദുൽ വഹാബിനും യാത്രയയപ്പ്
text_fieldsകപ്ലിക്കണ്ടി പോക്കർ ഹാജിക്കും അബ്ദുൽ വഹാബിനും കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ദോഹ: കെ.എം.സി.സി ഖത്തർ മുതിർന്ന നേതാവും അഡ്വൈസറി ബോർഡ് അംഗവുമായ കപ്ലിക്കണ്ടി പോക്കർ ഹാജിക്കും തിരുവനന്തപുരം ജില്ല പ്രസിഡൻറ് അബ്ദുൽ വഹാബിനും സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. കോവിഡ് നിർദേശങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ദീർഘകാലത്തെ പ്രവാസജീവിതത്തിന് ശേഷമാണ് ഇരുവരും നാട്ടിലേക്ക് മടങ്ങുന്നത്. സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. ഒ.എ. കരീം, കെ.പി. ഹാരിസ്, കുഞ്ഞിമോൻ ക്ലാരി, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, റഹീസ് പെരുമ്പ, ഹംസ സുഹുലൂദ്, ജലീൽ ഇടവ, വി.ടി.എം. സാദിഖ് തുടങ്ങിയവർ പങ്കെടുത്തു. ആക്ടിങ് ജനറൽ സെക്രട്ടറി റഈസ് അലി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

