Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വാതന്ത്ര്യവും...

സ്വാതന്ത്ര്യവും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാൻ യുവസമൂഹം മുന്നോട്ട് വരണം -ഫനാർ സമ്മേളനം

text_fields
bookmark_border
സ്വാതന്ത്ര്യവും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാൻ യുവസമൂഹം മുന്നോട്ട് വരണം -ഫനാർ സമ്മേളനം
cancel

ദോഹ: തിന്മകളും മൂല്യച്യുതിയും അടക്കിവാഴുന്ന സമകാലിക ചുറ്റുപാടിൽ സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കുക എന്ന പ്രവാചക ദൗത്യത്തി​​​െൻറ നിർവഹണം നാം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ശൈഖ്​ അബ്​ദുല്ല ബിൻ ആൽ മഹ്​മൂദ് ഇസ്‌ലാമിക് കൾച്ചറൽ സ​​െൻറർ ഫനാർ സംഘടിപ്പിച്ച കാമ്പയിൻ സമ്മേളനം അഭിപ്രായപ്പെട്ടു. ദൈവിക മാർഗനിർദേശങ്ങൾക്ക്​ അനുസൃതമായി ജീവിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് ആത്യന്തിക വിജയം സാധിക്കാനാകൂ. ഓരോ മതത്തി​​​െൻറയും വിശ്വാസാചാരങ്ങൾ നിലനിർത്തി രാജ്യത്തി​​​െൻറ അഖണ്ഡത കാത്തുസൂക്ഷിക്കുകയും ഭരണഘടനമൂല്യങ്ങൾ തകർക്കാനുള്ള ഫാഷിസ്​റ്റ്​ ശക്തികളുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം. മുൻഗാമികളായ രാഷ്​ട്രനേതാക്കൾ ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാൻ യുവസമൂഹം മുന്നോട്ട് വരണം. വർധിച്ചുവരുന്ന ന്യൂനപക്ഷ-^ദലിത് വിരോധവും അക്രമങ്ങളും ആശങ്കാജനകമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുമ്പോൾ മാത്രമേ മതേതരത്വം യാഥാർഥ്യമാവുകയുള്ളൂവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡൻറ്​ പി.എൻ. അബ്​ദുലത്തീഫ്​ മദനി, വൈസ് പ്രസിഡൻറ്​ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഉമർ ഫൈസി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. മുജീബ്റഹ്മാൻ മിശ്കാത്തി, കെ.ടി ഫൈസൽ സലഫി, സ്വലാഹുദ്ദീൻ സ്വലാഹി, സി.പി ശംസീർ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsfanar sammelanam
News Summary - fanar sammelanam-qatar-qatar news
Next Story