ക്വാറൻറീൻ ഹോട്ടലുകൾക്ക് ക്ഷാമം
text_fieldsമികൈനീസ് ക്വാറൻറീനിൽ ആഗസ്റ്റിൽ ബുക്കിങ് ഇല്ല. മുറികൾ ലഭ്യമാവുന്നത് ഇനി സെപ്റ്റംബറിൽ മാത്രം. തിങ്കളാഴ്ചയിലെ സ്റ്റാറ്റസ് ഇങ്ങനെ
ദോഹ: ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ക്വാറൻറീൻ നിർബന്ധമാക്കിയതിന് പിന്നാലെ ഹോട്ടലുകളും മികൈനീസും കിട്ടാനില്ലാത്ത അവസ്ഥ. രണ്ട്, 10 ദിവസങ്ങളിലേക്കാണ് പുതിയ യാത്രാനയ പ്രകാരം ക്വാറൻറീൻ നിർബന്ധമായത്. ഡിസ്കവർ ഖത്തറിൽ നിലവിലെ സ്റ്റാറ്റസ് അനുസരിച്ച് ആഗസ്റ്റ് 22വരെ 10 ദിവസ ഹോട്ടൽ ക്വാറൻറീനുള്ള ഹോട്ടല്‍ മുറികള്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ല. എന്നാൽ, രണ്ടു ദിവസ ക്വാറൻറീനായുള്ള ഹോട്ടലുകൾക്ക് പ്രയാസവുമില്ല.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തി പരിഹാരത്തിനും ഡിസ്കവർ ഖത്തർ ശ്രമിക്കുന്നുണ്ട്.മണിക്കൂറുകൾക്കുള്ളിൽതന്നെ ഇതുസംബന്ധിച്ച അപ്ഡേഷനും വെബ്സൈറ്റിൽ ലഭ്യമാവുന്നതായാണ് വിവരം.
വരുംദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ ഡിസ്കവർ ഖത്തർ ഏറ്റെടുക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
അവധി കഴിഞ്ഞ് മടങ്ങാനിരിക്കുന്ന യാത്രക്കാർക്കാണ് ക്വാറൻറീൻ ഹോട്ടലുകളുടെ അപര്യാപ്തത തിരിച്ചടിയാവുന്നത്. ജൂൈല 12 മുതൽ ക്വാറൻറീൻ ഒഴിവാക്കിയ യാത്രാനയത്തിന് പിന്നാലെ, പെരുന്നാളും സ്കൂൾ അവധിയും കണക്കാക്കി നാട്ടിലേക്ക് മടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവർ തിരിച്ചുവരവ് തുടങ്ങിയപ്പോഴാണ് ആഗസ്റ്റ് രണ്ട് മുതൽ ആരോഗ്യമന്ത്രാലയം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. ഖത്തറിൽനിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടു ദിവസമാണ് ഹോട്ടൽ ക്വാറൻറീൻ. ഇവർക്ക് രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധനക്കുശേഷം വീടുകളിലേക്ക് മടങ്ങാം.
മറ്റു രാജ്യങ്ങളില്‍നിന്ന് അംഗീകൃത വാക്‌സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറൻറീനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓൺ അറൈവൽ, സന്ദർശക വിസകൾക്കെല്ലാം 10 ദിവസ ക്വാറൻറീൻ നിർബന്ധമായതോടെ മുൻകാലങ്ങളേക്കാൾ ആവശ്യക്കാർ കൂടി.
പുതിയ അധ്യയനവർഷത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുന്നതിനാൽ കുടുംബങ്ങൾ ഒന്നിച്ചാണ് തിരികെയാത്ര. ഇവർക്കെല്ലാം ക്വാറൻറീൻ നിർബന്ധമായതിനാൽ ബുക്കിങ്ങും സജീവമാണ്.
രണ്ടു ദിവസ ഹോട്ടലുകൾ കിട്ടാൻ പ്രയാസമില്ലെങ്കിലും 10 ദിവസ മുറികൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ആഗസ്റ്റ് അവസാന വാരത്തിലാണ് നിലവിൽ മുറികൾ ലഭ്യമാവുന്നതായി കാണുന്നത്. ചെലവ് ചുരുങ്ങിയ ക്വാറൻറീൻ കേന്ദ്രമായ മികൈനീസ് ആഗസ്റ്റിൽ ബുക്കിങ് ഫുള്ളാണ്. തിങ്കളാഴ്ചയിലെ സ്റ്റാറ്റസ് പ്രകാരം സെപ്റ്റംബർ എട്ട് മുതലാണ് ഇവിടെ ബുക്കിങ് ഒഴിവുള്ളത്. 1377 റിയാലാണ് 10 ദിവസ മികൈനീസ് ക്വാറൻറീൻെറ തുക.
അതേമസയം, രണ്ടു ദിവസം ഹോട്ടൽ ക്വാറൻറീന് 1100 മുതൽ 1800 റിയാൽ വരെയാണ് ഈടാക്കുന്നത്. 10 ദിവസ ഹോട്ടൽ ക്വാറൻറീന് 4700 മുതൽ 6000 റിയാൽ വരെയാണ് െചലവ്.
ഖത്തര്‍ മുഖേനെ യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് പോവുന്ന പ്രവാസികൾ ഓൺ അറൈവൽ വിസയിലും എത്തുന്നുണ്ട്. യു.എ.ഇയിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാനയാത്ര തുടങ്ങിയതിനാൽ, കഴിഞ്ഞ ഒരാഴ്ചയായി ദുബൈ യാത്രക്കാർ കുറവാണ്. എങ്കിലും ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്കുള്ള ഒഴുക്കിന് തടസ്സമില്ല. സന്ദർശക വിസയിൽ, മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവരും ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത് ഈ മേഖലയിൽ തിരക്ക് കൂടാൻ കാരണമായി.
ഹോട്ടൽ ഉറപ്പിച്ചശേഷം ടിക്കറ്റ്
അവധി കഴിഞ്ഞ് ഖത്തറിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾ ഹോട്ടൽ ക്വാറൻറീൻ ഉറപ്പിച്ചശേഷം വിമാന ടിക്കറ്റ് നോക്കുന്നതാവും സുരക്ഷിതം. ഹോട്ടൽ മുറികൾക്ക് ക്ഷാമം നേരിടുന്നതിനാൽ ഈ ജാഗ്രത നല്ലതാണ്. ഹോട്ടൽ ബുക്ക് ചെയ്യുേമ്പാൾ യാത്രെചയ്യുന്ന വിമാനത്തിൻെറ വിവരങ്ങൾ നൽകണമെന്നുണ്ട്.
എന്നാൽ, ഇത് എഡിറ്റ് ചെയ്യാനും പിന്നീട് ഇ–മെയിലിലൂടെ തിരുത്താനും ഡിസ്കവർ ഖത്തർ അനുവദിക്കുന്നുണ്ട്. വിമാന ടിക്കറ്റ് എടുത്ത ശേഷം, ഹോട്ടൽ ക്വാറൻറീൻ ലഭ്യമല്ലാത്തതിനാൽ യാത്ര പ്രയാസപ്പെടുന്നവർക്ക് ഈ സൗകര്യം ഉപയോഗിക്കുന്നതാണ് ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

