ദോഹ: അൽപം അതിശയോക്തിയോടെ തന്നെ പറയാം. കേരളം ഇപ്പോൾ കുടുംബസമേതം ഖത്തറിലാണ്. പ്രവാസികൾ മാതാപിതാക്കളെ മാത്രമല്ല വല്ല്യുമ്മമാരെയും വല്ല്യുപ്പമാരെയുമടക്കമാണ് പ്രവാസമണ്ണിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് ഇവിടേക്ക് വിസാരഹിതയാത്ര നടത്താമെന്ന ഖത്തർ സർക്കാറിെൻറ ഇളവിനെ രണ്ടും കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി. നാട്ടിൽ ഇപ്പോൾ മധ്യവേനൽ അവധിക്കാലമാണ്. പള്ളിക്കൂടങ്ങളൊക്കെ അടച്ചു. അപ്പോൾ പിന്നെ എല്ലാവർക്കുമായി ഒരു വിനോദയാത്ര നടത്തുന്ന ശീലമുണ്ട് പലർക്കും.
പലരും ഖത്തറിലെ സുഹൃത്തുക്കളെ വിളിച്ചുകാര്യങ്ങൾ ഏർപ്പാടാക്കി. അങ്ങിനെ ഇത്തവണത്തെ യാത്ര ഖത്തറിലേക്കാക്കിയവരുമുണ്ട്. ഖത്തറിലെ നിരത്തുകളിലും മാളുകളിലും പാർക്കുകളിലുമൊക്കെ മാതാപിതാക്കളുമായി കറങ്ങുന്ന മലയാളികൾ ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. എല്ലാ കാലത്തും ഖത്തറിൽ വർകിട പരിപാടികളും പ്രദർശനങ്ങളുമൊക്കെ നടക്കുന്നതിനാൽ നാട്ടിൽ നിന്നെത്തുന്നവർക്ക് നിരാശപ്പെടേണ്ടി വരുന്നുമില്ല.
ഖത്തറിലെ അവധി ക്രമീകരിച്ച് നാടുപിടിക്കുകയായിരുന്നു പ്രവാസികളുടെ പതിവ്. ഇപ്പോൾ സംഗതി നേരേ തിരിച്ചായി. അവിടുന്നിേങ്ങാട്ടായി യാത്ര. ഒരേ ഗ്രാമങ്ങളിലുള്ളവർ സംഘമായി ഖത്തറിലേക്ക് യാത്ര നടത്തുന്നുമുണ്ട്. പുന്നയൂർകുളം പഞ്ചായത്തിലെ കടിക്കാട്ടിയിൽ കുടുംബത്തിലുള്ള 30ഒാളം പേരാണ് കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയത്. അതും ഒറ്റവിമാനത്തിൽ.
തെക്കേപാട്ടയിൽ കുടുംബത്തിലെ നിരവധി പേരും ഇങ്ങെന എത്തി. ഹൗസ് ഡ്രൈവർമാർക്ക് മുെമ്പാക്കെ കുടുംബത്തെ കൊണ്ടുവരിക എന്നത് സ്വപ്നം മാത്രമായിരുന്നു. അവരുടെ സ്വപ്നവും പൂവണിയുകയാണ്. നിരവധി ഹൗസ്ഡ്രൈവർമാർ കുടുംബങ്ങളെ ഇങ്ങനെ എത്തിച്ചിട്ടുണ്ട്. ടുകളിൽതൊഴിലെടുക്കുന്ന മലയാളി സ്ത്രീകൾക്ക് അവരുടെ മക്കളെ കൊണ്ടുവരാൻ തൊഴിൽ ഉടമകൾ സമ്മതിക്കുന്നതിനാൽ അവർക്കും ഇൗഅവസരം ഉപയോഗിക്കാനാകുന്നുണ്ട്. മുമ്പ് ഖത്തർ വിസിറ്റിങ് വിസക്ക് 600 റിയാലോളം (10,000ലധികം രൂപ) ചെലവുണ്ടായിരുന്നു. എന്നാൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ ഖത്തറിലേക്ക് യാത്ര ചെയ്യാമെന്നായതോടെ ഇൗയിനത്തിൽ പണച്ചെലവില്ലാതായി. ഇത്തരം വിസയിൽ (ഒാൺ അറൈവൽ വിസ) ഒരു മാസം ഖത്തറിൽ തങ്ങാം. പിന്നീട് ഒരു മാസം വരെ പുതുക്കുകയും ചെയ്യാം. താമസവും ഭക്ഷണവും ഖത്തറിലെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നോക്കുമെന്നുകൂടി ആയപ്പോൾ, എല്ലാവരും ടിക്കറ്റുമെടുത്ത് വിമാനമേറി നേരെ ഖത്തറിലേക്ക്...