Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാമിലി ഫുഡ് സെന്ററിൽ 48ാം വാർഷികാഘോഷം

text_fields
bookmark_border
ഷോപ്പ് ആൻഡ് വിൻ പ്രമോഷനിലൂടെ മൂന്നു ലക്ഷം ഖത്തർ റിയാലിന്റെ ക്യാഷ് പ്രൈസുകൾ സ്വന്തമാക്കാം
ഫാമിലി ഫുഡ് സെന്ററിൽ 48ാം വാർഷികാഘോഷം
cancel

ദോഹ: ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാന പദ്ധതിയൊരുക്കി ഫാമിലി ഫുഡ് സെന്ററിൽ 48ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി 2027 ജനുവരി ഒമ്പതു വരെ നീണ്ടുനിൽക്കുന്ന പ്രൊമോഷൻ കാലയളവിൽ സംഘടിപ്പിക്കുന്ന 'ഷോപ്പ് ആൻഡ് വിൻ' പ്രചാരണത്തിലൂടെ മൂന്നു ലക്ഷം ഖത്തരി റിയാലിന്റെ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. മൂന്ന് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം റിയാൽ വീതം സ്വന്തമാക്കാം.ഫാമിലി ഫുഡ് സെന്ററിൽ നിന്ന് 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ എൻട്രി വഴി ഉപഭോക്താക്കൾക്ക് ഷോപ്പ് ആൻഡ് വിൻ പ്രമോഷന്റെ ഭാഗമാകാം. ബാർകോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഫാമിലി ക്ലബ് അംഗങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷന്റെ ആവശ്യമില്ലാതെ നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. കൂടാതെ, അധികമായി പർച്ചേസ് ചെയ്യുന്ന ഓരോ 50 റിയാലിനും, സമ്മാനം നേടാനുള്ള അവസരം വർധിക്കുന്നു എന്നത് പ്രമോഷന്റെ ആകർഷണമാണ്.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ ഓരോ ഭാഗ്യശാലിക്കും ഒരു ലക്ഷം റിയാൽ വീതം സമ്മാനം ലഭിക്കും. നവംബർ 10, ഡിസംബർ 10, ജനുവരി 10 ദിവസങ്ങളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യവിജയികളെ തിരഞ്ഞെടുക്കും. ഫാമിലി ഫുഡ് സെന്ററിന്റെ അൽ ഖീസ, അൽ റയ്യാൻ, ഓൾഡ് എയർപോർട്ട്, അൽ നസർ ഔട്ട്‌ലെറ്റുകളിലും ദോഹ സൂഖ് മാളിലെ ഫാമിലി മാർട്ടിലും സന്ദർശിച്ച് പ്രമോഷനിൽ പങ്കാളികളാകാം. കൂടാതെ www.family.qa വെബ്‌സൈറ്റ് വഴിയോ 'Family Qatar' ആപ്പ് വഴിയോ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവർക്കും ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം. 1978-ൽ പ്രവർത്തനം ആരംഭിച്ച ഫാമിലി ഫുഡ് സെന്റർ കഴിഞ്ഞ 48 വർഷമായി ഖത്തറിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനമാണ് നൽകിവരുന്നത്. പച്ചക്കറികൾ, മാംസം, സീഫുഡ്, ഗ്രോസറി, ഇലക്ട്രോണിക്സ്, ഗാർഹികോപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഫാമിലി ഫുഡ് സെന്ററുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shop and Win Cash Prizes
Next Story