974 ബീച്ചിൽ ഫാമിലി ഫെസ്റ്റിവൽ
text_fieldsദോഹ: ബലി പെരുന്നാൾ അവധി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി 974 ബീച്ചിൽ ഫാമിലി ഫെസ്റ്റിവൽ നടക്കും. മേയ് 28, 29 ദിവസങ്ങളിൽ റാസ് അബു അബൂദിലെ 974 ബീച്ചിൽ നടക്കുന്ന പരിപാടിയിൽ വൈകീട്ട് നാലു മണി മുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.
അംഗ്രി ബേർഡ്സ് ഷോ, സർക്കസ്, ആവേശമുണർത്തുന്ന അഭ്യാസ പ്രകടനങ്ങൾ, മാജിക് ഷോ, പപ്പറ്റ് ഷോ & ബബ്ൾ ഷോ തുടങ്ങിയ വിനോദ പരിപാടികൾ നടക്കും. കുട്ടികളെ ആകർഷിക്കാൻ ഫേസ് പെയിന്റിങ്, ഹെന്ന സ്റ്റേഷൻ, ബീച്ച് ഗെയിമുകൾ ലൈറ്റിങ് പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ ടിക്കറ്റുകൾ മുതിർന്നവർക്ക് 35 ഖത്തർ റിയലും 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 റിയാലുമാണ് നിരക്ക്.
ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. പ്രവേശന ടിക്കറ്റ് എടുത്താൽ ഫെസ്റ്റിവലിലെ മറ്റെല്ലാ ഷോകളും വിനോദ പരിപാടികളും സൗജന്യമായി ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

