Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാനടിക്കറ്റ്​...

വിമാനടിക്കറ്റ്​ ചുളുവിന്​ കിട്ടുമെന്ന്​, തട്ടിപ്പാണ്​ വിശ്വസിക്കരുതേ...

text_fields
bookmark_border
വിമാനടിക്കറ്റ്​ ചുളുവിന്​ കിട്ടുമെന്ന്​, തട്ടിപ്പാണ്​ വിശ്വസിക്കരുതേ...
cancel

ദോ​ഹ: യാ​ത്ര​ക്കാ​ര്‍ ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് ത​ട്ടി​പ്പു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സി​െൻ​റ മു​ന്ന​റി​യി​പ്പ്. വി​മാ​ന​ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​വെ​ന്നും വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സ്​ ന​ൽ​കു​ന്നു​െ​വ​ന്നു​മു​ള്ള നി​ര​വ​ധി വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​മ്പ​നി  രം​ഗ​ത്തെ​ത്തി​യ​ത്. 
ഔ​ദ്യോ​ഗി​ക​മോ വി​ശ്വ​സ്ത​മോ ആ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന്​ മാ​ത്ര​മാ​യി​രി​ക്ക​ണം ടി​ക്ക​റ്റു​ക​ള്‍  വാ​ങ്ങേ​ണ്ട​ത്​. 
വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വ​ഞ്ചി​ത​രാ​ക​രു​ത്.  ഇ​ത്ത​രം  സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സി​െ​ൻ​റ reportfraud@qatarairways.com.qa എ​ന്ന  വി​ലാ​സ​ത്തി​ലോ പൊ​ലി​സി​ലോ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം.  
ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സി​െ​ൻ​റ വെ​ബ്സൈ​റ്റി​ല്‍ നി​ന്നോ  ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സി​െ​ൻ​റ സെ​യി​ല്‍സ് ഓ​ഫി​സി​ല്‍ നി​ന്നോ അ​യാ​ട്ട ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ളി​ല്‍ നി​ന്നോ  ആ​യി​രി​ക്ക​ണം ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങേ​ണ്ട​ത്. 
ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സ് 25ാം വാ​ര്‍ഷി​ക​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി  എ​ല്ലാ​വ​ര്‍ക്കും ഒ​രു ഡോ​ള​റി​ന് ര​ണ്ട് ടി​ക്ക​റ്റു​ക​ള്‍ നൽകുന്നു എ​ന്ന വ്യാ​ജ​സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടേ​യും സോ​ഷ്യ​ല്‍ മീ​ഡി​യാ സൈ​റ്റു​ക​ളി​ലൂ​ടെ​യും മാ​ത്ര​മേ  എ​ല്ലാ വി​വ​ര​ങ്ങ​ളും കമ്പനി കൈ​മാ​റു​ക​യു​ള്ളു. 
റി​ക്രൂ​ട്ട്മെ​ൻറിന് നി​ക്ഷേ​പ​മോ പ​ണ​മോ വി​സാ ഫീ​സോ ഈ​ടാ​ക്കാ​റി​ല്ല.   മു​ഖാ​മു​ഖ​മാ​യോ വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി​യോ അ​ഭി​മു​ഖം ന​ട​ത്താ​തെ  യാ​തൊ​രു ജോ​ലി​യും  ന​ല്‍കാ​റി​ല്ലെ​ന്നും ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ് വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ എ​യ​ർ​വെ​യ്​​സ്​ എ​ല്ലാ വി​വ​ര​ങ്ങ​ളും  @qatarairways.com.qa/@qmiles.com /@qr.qmiles.com എ​ന്നീ ഡൊ​മൈ​നു​ക​ളി​ൽ നി​ന്ന്​ മാ​ത്ര​മേ അ​യ​ക്കൂ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysfake ticket
News Summary - fake flight ticket-qatar-gulfnews
Next Story