വിശ്വാസ വിശുദ്ധി കുടുംബജീവിതത്തെ സംതൃപ്തമാക്കും -ഡോ. ജൗഹർ മുനവ്വിർ
text_fieldsശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച
ഫാമിലി കോൺഫറൻസിൽ ഡോ. ജൗഹർ മുനവ്വിർ മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: സമൂഹത്തിൽ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് കോട്ടം തട്ടുന്നുവെന്ന ആശങ്ക ഉയരുന്നതിൽ സോഷ്യൽ മീഡിയയുടെയും മൊബൈലിന്റെയും അഡിക്ഷനുകൾ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഡോ. ജൗഹർ മുനവ്വിർ. ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലിബറലിസത്തിന്റെ പേരിൽ ഇസ്ലാമിക വസ്ത്രധാരണം ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രവാസികളായ മാതാപിതാക്കളുടെ റിമോട്ട് പാരന്റിങ് കൃത്യമായി നിർവചിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കമില്ലായ്മയും ആസൂത്രണത്തിന്റെ അഭാവവും പ്രവാസി കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ജോലിക്കാരായ മാതാപിതാക്കളുടെ തിരക്കുകൾക്കിടയിൽ മക്കൾ മാനസികമായി അനാഥരാകുന്നുവോ എന്നത് സ്വന്തത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ സംവിധാനത്തിൽ പടരുന്ന ജീർണതകൾ പുതുതലമുറയെ വിവാഹമെന്ന സങ്കൽപത്തിൽനിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത് സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാളവിഭാഗം പ്രതിനിധി അബ്ദുറഷീദ് അൽ കൗസരി, കെ.ടി. ഫൈസൽ സലഫി, മുജീബുറഹ്മാൻ മിശ്ക്കാത്തി, സലു അബൂബക്കർ, സ്വലാഹുദ്ദീൻ സ്വലാഹി, മുഹമ്മദലി മൂടാടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

