ഫൈസൽ ഹംസക്ക് യാത്രയയപ്പ് നൽകി
text_fieldsമീഡിയവൺ ബ്യൂറോ ചീഫ് ഫൈസൽ ഹംസക്ക് നൽകിയ യാത്രയയപ്പ് പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും മെജസ്റ്റിക് അംഗവുമായ ഫൈസൽ ഹംസക്ക് യാത്രയയപ്പ് നൽകി. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് (മെജസ്റ്റിക് മലപ്പുറം) പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ചെയർമാൻ അഷ്റഫ് ചിറക്കൽ, ഭാരവാഹികളായ മുനീഷ് എ.സി, ലുത്ഫി കലമ്പൻ, സുജീർ മാറഞ്ചേരി, യാസിർ കൽപകഞ്ചേരി, ഖൈറു സമാൻ, അബ്ദുൽ ഷഫീഖ് പൂലക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചക്കോത്ത് നന്ദിയും പറഞ്ഞു.

