ഫൈസൽ ഹംസക്ക് യാത്രയയപ്പ് നല്കി
text_fieldsമീഡിയവൺ ഖത്തർ റിപ്പോർട്ടർ ഫൈസൽ ഹംസക്ക് മാധ്യമം മീഡിയ വൺ എക്സിക്യൂട്ടിവ് കമ്മിറ്റി നൽകിയ യാത്രയയപ്പ് പരപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ സേവനകാലം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയ വൺ ഖത്തർ സീനിയർ കറസ്പോണ്ടന്റ് ഫൈസൽ ഹംസക്ക് മാധ്യമം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി യാത്രയയപ്പ് നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അർഷദ് ഇ. ആമുഖപ്രഭാഷണം നടത്തി. ലോകകപ്പ് ഉൾപ്പെടെ ഖത്തറിലെ മെഗാ ഇവന്റുകളിലെ റിപ്പോർട്ടുകളും ഖത്തറിന്റെ അന്താരാഷ്ട്ര വാർത്തകളും ലോകമലയാളികൾക്ക് എത്തിക്കുന്നതിൽ ഫൈസൽ ഹംസയുടെ റിപ്പോർട്ടിങ് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഖത്തർ പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും വിവിധ വിഷയങ്ങളിൽ പ്രവാസികളെ ബോധവത്കരിക്കുന്നതിലും ശ്രദ്ധേയ സംഭാവനകൾ നൽകാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസൽ ഹംസക്ക് സി.ഐ.സി നൽകിയ യാത്രയയപ്പ് പരിപാടിയിൽനിന്ന്
പരിപാടിയിൽ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ മുനീഷ് എ.സി, അംഗങ്ങളായ റഹീം ഓമശ്ശേരി, സാദിഖ് ചെന്നാടൻ, അബ്ദുൽ ഗഫൂർ എ.ആർ, അഡ്വ. ഇക്ബാൽ, ഗള്‍ഫ് മാധ്യമം ഖത്തർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ, സക്കീർ ഹുസൈൻ, ഡിജിറ്റല്‍ ആൻഡ് മീഡിയ സൊലൂഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ മുഹമ്മദ് റഈസ്, ഗള്‍ഫ് മാധ്യമം സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍ ആസിഫ് എം. കരീം തുടങ്ങിയവർ സംസാരിച്ചു. വിഷ്വൽ മീഡിയ ജേണലിസ്റ്റ് എന്ന നിലയിൽ ഖത്തറിലെ തന്റെ കാലയളവ് മികച്ച അവസരമായിരുന്നെന്ന് ഫൈസൽ ഹംസ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസൽ ഹംസക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) യാത്രയയപ്പ് നൽകി. സി.ഐ.സി ആക്ടിങ് പ്രസിഡന്റ് അബ്ദുറഹീം പി.പി ഉപഹാരം കൈമാറി. ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ, കേന്ദ്ര സമിതി അംഗങ്ങളായ സുധീർ ടി.കെ., ബഷീർ അഹമ്മദ്, നൗഫൽ പാലേരി എന്നിവർ സംസാരിച്ചു. മൻസൂറയിലെ സി.ഐ.സി ഹാളിൽ നടന്ന ചടങ്ങിൽ സമദ് കൊടിഞ്ഞി, മീഡിയവൺ ഖത്തറിലെ റിപ്പോർട്ടർ മുഹമ്മദ് അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

