നിലവാരമില്ലായ്മ: അൽഖോറിൽ ബ്രിക് ഫാക്ടറി അടച്ചുപൂട്ടി
text_fieldsദോഹ: സാമ്പത്തിക വാണിജ്യ മന്ത്രാലയം അൽ ഖോറിൽ ബ്രിക് (കെട്ടിടനിർമ്മാണത്തിനുപയോഗിക്കുന്ന കട്ട) ഫാക്ടറി അടച്ചു പൂട്ടി. ആവശ്യമായ നിലവാരം ഇല്ലെന്ന് കണ്ടെത്തിയ കാരണത്താലാണ് ഒരു മാസത്തേക്ക് ഫാക്ടറി അടച്ചൂപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടത്. വില സംബന്ധിച്ചുള്ള കൃത്രിമത്വവും കച്ചവട മേഖലകളിലെ നിയമലംഘനങ്ങളും നിരീക്ഷിക്കുന്നതിെൻറയും വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തുന്നതിെൻറയും ഭാഗമായി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഫാക്ടറിയിലെ നിയമലംഘനം പിടികൂടിയത്. 2008ലെ എട്ടാം നമ്പർ നിയമത്തിലെ ആറാം നമ്പർ വകുപ്പിലെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് മന്ത്രാലയത്തിെൻറ നടപടി. ഗുണനിലവാരം കുറഞ്ഞതും വ്യാജവുമായ ഉൽപന്നങ്ങൾ വിൽക്കുന്നത് പ്രസ്തുത നിയമം കർശനമായി വിലക്കുന്നുണ്ട്. ആവശ്യമായ നിലവാരം ഇല്ലെന്ന കണ്ടെത്തലിന്മേലാണ് സ്ഥാപനത്തിനെതിരായ മന്ത്രാലയത്തിെൻറ നടപടി വന്നത്.
സ്ഥാപനം അടച്ചുപൂട്ടിയ വാർത്ത ഫാക്ടറി ഉടമസ്ഥരുടെ ചെലവിൽ മന്ത്രാലയം പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ പൂർണവിവരങ്ങൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലും രണ്ട് പ്രാദേശിക പത്രങ്ങളിലും പ്രസിദ്ധീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള ഏതെങ്കിലും പ്രവൃത്തിയോ ശ്രമങ്ങളോ ശ്രദ്ധയിൽ പെട്ടാൽ കമ്പനികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
