ലഹരിക്കടത്തിന് ഫാക്ടറി പാക്കിങ്; കള്ളക്കടത്തുകാർ വിവിധ നൂതന മാർഗങ്ങൾ അവലംബിക്കുന്നതായി കസ്റ്റംസ് വകുപ്പ് മേധാവി
text_fieldsഎയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് വകുപ്പ് മേധാവി അഹ്മദ് യൂസുഫ് അൽ ഖൻജി റേഡിയോ ഷോയിൽ സംസാരിക്കുന്നു
ദോഹ: മയക്കുമരുന്നുകളും മറ്റു നിരോധിത വസ്തുക്കളും ഖത്തറിലേക്ക് കടത്താൻ കള്ളക്കടത്തുകാർ വിവിധ നൂതന മാർഗങ്ങൾ അവലംബിക്കുന്നതായി എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് വകുപ്പ് മേധാവി അഹ്മദ് യൂസുഫ് അൽ ഖൻജി പറഞ്ഞു.
മസാലപ്പൊടികൾ, കാപ്പി, കുട്ടികൾക്കുള്ള മിഠായി തുടങ്ങിയവയോട് ഏറെ സാദൃശ്യം പ്രകടിപ്പിക്കുന്നവയാണ് ഇങ്ങനെ കടത്തുന്ന നിരോധിത വസ്തുക്കളെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിനിടെ അൽ ഖൻജി വ്യക്തമാക്കി. ഴിഞ്ഞ മാസം മിഠായിപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 400ലധികം മയക്കുമരുന്ന് ഗുളികകളാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്.
സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ കണ്ടെയ്നറുകളും നിരോധിത വസ്തുക്കൾ കടത്താൻ ഉപയോഗിക്കാറുണ്ടെന്നും അവ ഫാക്ടറികളിൽ നിന്ന് നേരിട്ട് വരുന്നതുപോലെ തോന്നിപ്പിക്കുംവിധത്തിലാണ് പാക്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വസ്തുക്കൾ അടങ്ങിയിരിക്കുമെന്ന് ഒരിക്കലും സംശയിക്കാത്ത വിധമാണ് ഇവയുടെ പാക്കിങ് -ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവണതകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കടത്തുകൾ തടയുന്നതിന് അത്യാധുനിക ഉപകരണങ്ങളാണ് നൽകുന്നതെന്നും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുള്ള തുടർച്ചയായ പരിശീലനമുൾപ്പെടെ എല്ലാ പിന്തുണയും ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

